മുംബൈയിൽ ശക്തമായ കൊടുംകാറ്റിൽ പരസ്യബോർഡ് തകർന്നുവീണ് 8 മരണം

മുംബൈയിൽ ശക്തമായ കൊടുംകാറ്റിൽ പരസ്യബോർഡ് തകർന്നുവീണ് 8 മരണം

മുംബൈ: ശക്തമായ പൊടിക്കാറ്റിൽ വമ്പൻ പരസ്യബോർഡ് മറിഞ്ഞുവീണ് 8 പേർ മരിക്കുകയും 60 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

പെട്രോൾ പമ്പിന് എതിർ വശത്തുള്ള പടുകൂറ്റൻ പരസ്യബോർഡ് തകർന്നു വീണാണ് അപകടമുണ്ടായത്. ഇന്ധനങ്ങൾ നിറയ്ക്കാനും മറ്റു ആവശ്യങ്ങൾക്കും വരുന്ന വാഹനങ്ങൾക്ക് മുകളിലേകായാണ് ബോർഡ് വീണത്. അതിൽ 8 പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുബൈ ഗഡ്കോപ്പറിൽ തിങ്കളാഴ്ച്ച വൈകുന്നേരമാണ് സംഭവം നടന്നത്.

അപകടത്തിൽ പെട്ടവരെ രക്ഷിക്കാനായി ദേശീയ ദുരന്ത നിവാരണസേന സ്ഥലത്തെത്തി.
അപകടത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാൻ വേണ്ടിയുള്ള പ്രവർത്തനം തുടർന്ന് കൊണ്ടിരിക്കുകയാണ്. പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷക്കായി ആശുപത്രികളിൽ പവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു.

metbeat news

കാലാവസ്ഥ അപ്ഡേറ്റുകൾക്ക്

FOLLOW US ON GOOGLE NEWS

Share this post

Femi Resmin is a multifaceted professional with a diverse educational and career background holds a Bachelor of Arts in English from Calicut University and a Bachelor of Education.She applies her extensive knowledge of the English language and analytical skills in her role as a content writer for weather reporting, delivering precise and informative content to a broad audience.

Leave a Comment