India weather updates 26/11/23: ബംഗാൾ ഉൾക്കടലിൽ നാളെ ന്യൂനമർദ്ദ സാധ്യത
India weather updates 26/11//23: ബംഗാൾ ഉൾക്കടലിൽ നാളെ ( 27/11/23) ന് ന്യൂനമർദ സാധ്യത. തെക്കൻ ആൻഡമാൻ കടലിനു മുകളിലാണ് ന്യൂനമർദം രൂപപ്പെടുക. ന്യൂനമർദ്ദം രൂപപ്പെട്ട് 24 മണിക്കൂറിനകം ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദം ( Deep Depression ) ആകാനാണ് സാധ്യത.
ഈ സിസ്റ്റം ചുഴലിക്കാറ്റ് ആയേക്കും എന്നാണ് Metbeat Weather ന്റെ ഗവേഷകരുടെ നിഗമനം. ഇന്ന് ന്യൂനമർദ്ദം രൂപപ്പെടും എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ഫോർകാസ്റ്റിൽ Metbeat Weather പറഞ്ഞിരുന്നത്. ന്യൂനമർദ്ദം രൂപപ്പെട്ടതിനു ശേഷംതമിഴ്നാട് തീരം ഉൾപ്പെടെ ജാഗ്രത പാലിക്കേണ്ട സാഹചര്യം ഉണ്ടാകും. കേരളത്തിലും തമിഴ്നാട്ടിലും 3 ദിവസം ശക്തമായ മഴക്ക് ഇത് കാരണമായേക്കും.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
പ്രത്യേക ജാഗ്രതാ നിർദേശം
27-11-2023 മുതൽ 30-11-2023 വരെ: തെക്കൻ ആൻഡമാൻ കടൽ, അതിനോട് ചേർന്ന വടക്കൻ ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
28-11-2023: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
29-11-2023: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
30-11-2023: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article. https://www.binance.com/es/register?ref=T7KCZASX