India weather 26/08/24: മധ്യപ്രദേശിന് മുകളിൽ തീവ്ര ന്യൂനമർദ്ദം; വിവിധ സംസ്ഥാനങ്ങളിൽ മഴ ശക്തിപ്പെടും

India weather 26/08/24: മധ്യപ്രദേശിന് മുകളിൽ തീവ്ര ന്യൂനമർദ്ദം; വിവിധ സംസ്ഥാനങ്ങളിൽ മഴ ശക്തിപ്പെടും

കേരളത്തിൽ മഴക്ക് അനുകൂലമായ അന്തരീക്ഷ ഘടകങ്ങൾ സജീവമല്ലാത്തതിനാൽ ഒറ്റപ്പെട്ട മഴ തുടരും. വടക്കൻ കേരളത്തിൽ രാത്രിയും പുലർച്ചെയും അതിരാവിലെയും ആയി മഴ സാധ്യത. മറ്റു ജില്ലകളിൽ ഒന്നോ രണ്ടോ മഴ ലഭിച്ചേക്കും.

മധ്യപ്രദേശിനും രാജസ്ഥാനും മുകളിൽ കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദ്ദം വീണ്ടും ശക്തിപ്പെട്ടു ഇന്ന് പുലർച്ചെയോടെ
തീവ്ര ന്യൂനമർദ്ദമായി ( Depression ) മാറി. ഇതോടെ മധ്യ ഇന്ത്യയിൽ മഴ ശക്തിപ്പെടുകയും പ്രാദേശിക പ്രളയ സാധ്യത രൂപപ്പെടുകയും ചെയ്യും. ഇതോടൊപ്പം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴ തുടരും.

ബംഗ്ലാദേശിലെ മുകളിൽ തുടരുന്ന ന്യൂനമർദ്ദത്തെ തുടർന്നാണ് ഇത്. മധ്യപ്രദേശിനു മുകളിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം മറ്റന്നാളോടെ ( ബുധൻ) തെക്കൻ രാജസ്ഥാനും ഗുജറാത്തിനും മുകളിൽ വീണ്ടും അതി തീവ്ര ന്യൂനമർദ്ദമായി (Deep Depression ) ശക്തി പ്രാപിച്ചു തുടർന്ന് സൗരാഷ്ട്ര – കച്ച് തീരത്തിനു സമീപം അറബികടലിൽ എത്തിച്ചേരാനാണ് സാധ്യത.

ഈ അന്തരീക്ഷ സ്ഥിതി കാരണം ഗുജറാത്തിൽ ഉൾപ്പെടെ അടുത്ത ദിവസങ്ങളിൽ ശക്തമായ പേമാരി തുടരുകയും പ്രാദേശിക പ്രളയം റിപ്പോർട്ട് ചെയ്യാനും സാധ്യതയുണ്ട്. അതിനാൽ ഉത്തരേന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ അവിടത്തെ കാലാവസ്ഥയെ കുറിച്ചുള്ള അപ്ഡേറ്റുകൾ ശ്രദ്ധിക്കണം.

ബംഗ്ലാദേശിൽ ന്യൂനമർദ്ദം രൂപപ്പെട്ടത് അവിടെ മഴ തുടരാനും കഴിഞ്ഞ ആഴ്ചയിലെ പ്രളയം രൂക്ഷമാകാനും ഇടയാക്കിയേക്കും. ത്രിപുരയിലും ബംഗ്ലാദേശിലും ആണ് കഴിഞ്ഞ ആഴ്ച പ്രളയം ഉണ്ടായത്. മഴ വീണ്ടും പെയ്യാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ ഇവിടുത്തെ സ്ഥിതി വഷളായേക്കും. ഗുജറാത്ത്‌, മഹാരാഷ്ട്ര, കർണാടക, മധ്യ പ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ യാത്ര ചെയ്യുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം.

അതിനിടെ, കഴിഞ്ഞദിവസം മഹാരാഷ്ട്ര തീരം മുതൽ കേരളതീരം വരെ നീണ്ടു നിന്ന തീരദേശ ന്യൂനമർദ്ദ പാത്തി (offshore trough) തെക്കൻ ഗുജറാത്ത്‌ മുതൽ വടക്കൻ കേരള തീരം വരെയായി വ്യാപിച്ചു.
ഇതിന്റെ സ്വാധീനത്തിൽ ഗുജറാത്ത്‌ മുതൽ വടക്കൻ കേരള തീരം വരെ കാലവർഷക്കാറ്റ് സജീവമാകാൻ സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ ആയിരിക്കും ഇത് പ്രകാരം കൂടുതൽ മഴ ലഭിക്കുക.

കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ പൊതുവെ സാധാരണ മഴ ലഭിക്കുമെങ്കിലും മധ്യ വടക്കൻ കേരളത്തിൽ ( പ്രത്യേകിച്ച് കാസർകോട്, കണ്ണൂർ ജില്ലകളിൽ) കൂടുതൽ മഴ സാധ്യത പ്രതീക്ഷിക്കുന്നു. ഇവിടെ രാവിലെ മുതൽ ഉച്ചവരെ ഇടവിട്ട് വെയിൽ ലഭിക്കുമെങ്കിലും ഉച്ചക്കുശേഷം കിഴക്കൻ പ്രദേശങ്ങളിലും ഇടനാട് പ്രദേശങ്ങളിലും മഴ ലഭിക്കാനാണ് സാധ്യത.

കൂമ്പാരമേഘങ്ങൾ ( cumulonimbus Clouds) ഉൾപ്പെടെ മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ രൂപപ്പെടാനും കിഴക്കൻ മേഖലയിൽ ശക്തമായ മഴ നൽകാനും സാധ്യതയുണ്ട്. അതിനാൽ പകൽ വെയിൽ ആണെങ്കിലും മലയോര മേഖലകളിലെ അരുവികളിലും മറ്റും ഇറങ്ങുന്നത് സുരക്ഷിതമല്ല.

വൈകിട്ടും രാത്രിയിലും മലവെള്ളപ്പാച്ചിൽ സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ ജനവാസമില്ലാത്ത വനമേഖലകളിലാണ് കൂടുതൽ ശക്തമായി മഴ ലഭിക്കുക. എന്നാൽ തീരദേശത്തും ഇടനാട് പ്രദേശങ്ങളിലും ചാറ്റൽ മഴയോ ഇടത്തരം മഴയോ പ്രതീക്ഷിച്ചാൽ മതിയാകും.

വായനക്കാർക്ക് Metbeat Weather ൻ്റെ ശ്രീകൃഷ്ണ ജയന്തി ആശംസകൾ

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment