india weather 17/10/24: തമിഴ്നാടിന് സമീപം ശക്തിപ്പെട്ട ന്യൂനമർദ്ദം കരകയറി
ബംഗാൾ ഉൾക്കടലിൽ തമിഴ്നാടിന് സമീപം ശക്തിപ്പെട്ട ന്യൂനമർദ്ദം കരകയറി ദുർബലമായി. കരകയറുന്നതിന് മുമ്പ് ദുർബലമാകുമെന്ന് ഇന്നലെ metbeat weather പറഞ്ഞിരുന്നു. ഇപ്പോൾ കാറ്റ് കിട്ടുന്നുണ്ടെങ്കിലും മേഘങ്ങൾ വളരെ കുറവാണ്. അതുകൊണ്ട് ചെന്നൈ ഉൾപ്പെടെയുള്ള വടക്കൻ തമിഴ്നാട്ടിലെ ജില്ലകളിൽ മഴ കുറയും. കഴിഞ്ഞ ദിവസം തന്നെ മഴ കുറഞ്ഞു തുടങ്ങിയിരുന്നു. ഇന്നും മഴ കുറയും.
ബംഗളൂരുവിലും ഇന്ന് മഴ കുറയും. ബംഗളൂരിൽ നടക്കുന്ന ഇന്ത്യ ന്യൂസിലാൻഡ് മത്സരത്തിന് മഴ വില്ലൻ ആവില്ല. കഴിഞ്ഞദിവസം ലഭിച്ച മഴയെ തുടർന്ന് പിച്ചിൽ ഉണ്ടായിട്ടുള്ള ഈർപ്പം മൂലം കളി നടക്കുമോ ഇല്ലയോ എന്നുള്ള സംശയം മാത്രമേ നിലവിലുള്ളൂ. പൊതുവേ കേരളത്തിലും ഇന്ന് മഴ കുറയുമെന്ന് metbeat weather. ന്യൂനമർദ്ദം ദുർബലമായതിനെ തുടർന്നാണ് മഴ കുറയുന്നത്.
അതേസമയം ബംഗാൾ ഉൾക്കടലിൽ തമിഴ്നാടിന് സമീപം ന്യൂനമർദ്ദം ശക്തിപ്പെട്ടതിന് പിന്നാലെ കേരളത്തിൽ ഉണ്ടായ പ്രധാന കാലാവസ്ഥ മാറ്റമാണ് അന്തരീക്ഷത്തിൽ തണുപ്പ് വർദ്ധിച്ചു എന്നുള്ളത്. ഇന്ന് പകലും അതുപോലെ രാത്രിയിലും പതിവിൽ കവിഞ്ഞ തണുപ്പ് അനുഭവപ്പെട്ടിട്ടുണ്ടാകും. കാലവർഷക്കാറ്റ് വിടവാങ്ങിയതിന് പിന്നാലെ കിഴക്കൻ കാറ്റിന്റെ സ്വാധീനമാണ് ഇതിന് കാരണം. സാധാരണ കിഴക്കൻ കാറ്റ് ശക്തമാവുകയും ഈർപ്പമുള്ള ദുർബലമായ പടിഞ്ഞാറൻ കാറ്റ് കൂട്ടിയിടിക്കുകയും ചെയ്യുമ്പോൾ (convergence) ഇടിയോടുകൂടി മഴ ലഭിക്കുകയാണ് പതിവ്.
എന്നാൽ ഇപ്പോൾ അത്തരം ഒരു സാഹചര്യമില്ല. സാധാരണ ന്യൂനമർദ്ദം കരകയറിയാൽ ഉണ്ടാകുന്ന രീതിയിലുള്ള മഴയാണിത്. തണുപ്പുള്ള അന്തരീക്ഷവും മഴയും. സാധാരണ തമിഴ്നാട്ടിൽ അനുഭവപ്പെടാറുള്ള ഈ ഒരു കാലാവസ്ഥ ഇപ്പോൾ കേരളത്തിലേക്ക് കൂടി വ്യാപിച്ചു എന്ന് മാത്രം. ചന്ദ്രനെ മറച്ച് ആകാശത്തു രൂപപ്പെട്ട മേഘങ്ങൾ എല്ലാം ന്യൂനമർദ്ദത്തിന്റെ സംഭാവനയാണ്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page