ഇന്ത്യയിൽ മനുഷ്യർക്ക് താങ്ങാനാവുന്നതിലും കൂടുതൽ ഉഷ്ണതരംഗം വരുന്നുവെന്ന് ലോക ബാങ്ക് റിപ്പോർട്ട്. തിരുവനന്തപുരത്ത് കേരള സർക്കാരുമായി സഹകരിച്ച് നടത്തിയ ഇന്ത്യ ക്ലൈമറ്റ് ആന്റ് ഡെവലപ്‌മെന്റ് പാർട്‌ണേഴ്‌സ് മീറ്റിലാണ് ലോകബാങ്കിന്റെ നിരീക്ഷണം. 2022 ഏപ്രിലിൽ ഡൽഹിയിൽ താപനില 46 ഡിഗ്രിയിലെത്തിയിരുന്നു. മാർച്ചിൽ തന്നെ അസാധാരണമായ ചൂടാണ് അനുഭവപ്പെട്ടത്. ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ മാർച്ച് എന്ന റെക്കോർഡും രേഖപ്പെടുത്തിയിരുന്നു. ഉഷ്ണതരംഗം നേരത്തെ സജീവമാകുന്നു എന്നാണ് ഇതിലൂടെ മനസിലാക്കേണ്ടത്.
ദക്ഷിണേഷ്യയിൽ ചൂട് വർധിക്കുന്നുവെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നത്. 2021 ഓഗസ്റ്റിലെ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ആറാമത് ഇന്റർ ഗവൺമെന്റൽ പാനൽ റിപ്പോർട്ടിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഉഷ്ണതരംഗ സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. 2036-65 വരെയുള്ള കാലഘട്ടത്തിൽ കാർബൺ പുറംതള്ളൽ 25 മടങ്ങ് കൂടുമെന്നാണ് ജി20 കാലാവസ്ഥാ റിസ്‌ക് അറ്റ്‌ലസ് പറയുന്നത്.
ഇന്ത്യയിലെ തൊഴിൽ രംഗത്തെ 380 ദശലക്ഷം പേരിൽ 75 ശതമാനം പേരും ചൂടേറ്റ് ജോലി ചെയ്യുന്നവരാണ്. ഇവർക്ക് ജീവന് ഭീഷണിയാകുന്ന വിധത്തിൽ ചൂട് മാറും. 2030 ഓടെ 34 ദശലക്ഷം പേരുടെ തൊഴിൽ ചൂടുകൂടുന്നതു മൂലം പ്രതിസന്ധിയിലാകും.

Tags: climate change , Heat wave , india heat wave beyond human survaival limit , World bank report , ഉഷ്ണ തരംഗം
LEAVE A COMMENT