ഇന്നും കള്ളക്കടല്‍ മുന്നറിയിപ്പ്; ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണം
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് അര്‍ധരാത്രി വരെ കടല്‍ക്ഷോഭത്തിന് സാധ്യത. ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം (ഇന്‍കോയ്‌സ്) ആണ് ഉയര്‍ന്ന തിരമാല സാധ്യത സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ഇന്ന് (05/04/24) രാത്രി 11.30 വരെ കേരള തീരത്ത് തിരമാലകള്‍ക്ക് 0.5 മുതല്‍ 1.2 മീറ്റര്‍ വരെ ഉയരമുണ്ടാകും.
തിരമാലകളുടെ ഉയരം സെക്കന്റില്‍ 20 സെ.മി നും 40 സെ.മി നും ഇടയില്‍ മാറിവരാനാണ് സാധ്യത. തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാല സാധ്യതയുണ്ട്. 0.5 മീറ്റര്‍ മുതല്‍ 1.2 മീറ്റര്‍ വരെ തിരമാലകള്‍ക്ക് ഉയരമുണ്ടാകും. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി.
അപകട സാധ്യതയുള്ള മേഖലയില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും മത്സ്യബന്ധന യാനങ്ങള്‍ (ബോട്ടം, വള്ളം തുടങ്ങിയവ) സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും കൂട്ടിയിടിച്ചുള്ള അപകടം ഒഴിവാക്കാന്‍ വള്ളങ്ങള്‍ തമ്മില്‍ അകലം പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കാനും ദുരന്ത നിവാരണ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.
I am really impressed together with your writing abilities and also with the structure in your blog. Is that this a paid topic or did you customize it yourself? Anyway stay up the nice high quality writing, it is uncommon to look a nice blog like this one today!