സുനാമിയുമായി സാമ്യം, കടലാക്രമണത്തില്‍ പിന്നില്‍ കള്ളക്കടല്‍ പ്രതിഭാസമെന്ന് ദുരന്ത നിവാരണ അതോറിറ്റി

സുനാമിയുമായി സാമ്യം, കടലാക്രമണത്തില്‍ പിന്നില്‍ കള്ളക്കടല്‍ പ്രതിഭാസമെന്ന് ദുരന്ത നിവാരണ അതോറിറ്റി

കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ   കടൽക്ഷോഭം. കടലാക്രമണത്തില്‍ പിന്നില്‍ കള്ളക്കടല്‍ പ്രതിഭാസമെന്ന് ദുരന്ത നിവാരണ അതോറിറ്റി. സൂനാമിയോട് സമാനമായ കടലേറ്റമാണ് ഉണ്ടാകുന്നതെന്നാണ് തീരവാസികളും പറയുന്നു. അപ്രതീക്ഷിതമായുണ്ടാകുന്ന വേലിയേറ്റത്തെയാണ് കള്ളക്കടല്‍ എന്നു പറയുന്നത്. കാറ്റിന് അനുസരിച്ചോ സൂര്യന്റെയും ചന്ദ്രന്റെയും ഗുരുത്വാകര്‍ഷണ ഫലമായോ ഉണ്ടാകുന്ന പ്രതിഭാസമാണ് വേലിയേറ്റം. ഇതു രണ്ടുമല്ലാതെയുണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടല്‍. പ്രത്യേകിച്ച് യാതൊരു ലക്ഷണവുമില്ലാതെയാകും തിരമാലകള്‍ ആഞ്ഞടിക്കുക.

സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളെ തുടര്‍ന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണു കള്ളക്കടല്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. സൂനാമിയുമായി സമാനതകളുള്ള പ്രതിഭാസം. കള്ളക്കടല്‍ രൂപപ്പെടുന്നതോടെ തീരം ഉള്ളിലോട്ടു വലിയും. പിന്നീടു വന്‍ തിരമാലകള്‍ തീരത്ത് അടിച്ചുകയറും.

പള്ളിത്തോട്, റോഡ് മുക്ക്, അന്ധകാരനഴി എന്നിവിടങ്ങളിലെ കല്‍ക്കെട്ടുകള്‍ കവിഞ്ഞൊഴുകി തീരദേശ റോഡിലേക്ക് വെള്ളം കുത്തിയൊലിക്കുകയാണ്. കടല്‍ ഭിത്തിയോട് ചേര്‍ന്ന് താമസിക്കുന്ന കുടുംബങ്ങള്‍ വീടുകള്‍ ഒഴിഞ്ഞു. കൊല്ലം മുണ്ടയ്ക്കലില്‍ കടലാക്രമണത്തെ തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു.


വിവിധ പ്രദേശങ്ങളിൽ   കടൽക്ഷോഭം ഉണ്ടായതിനെ തുടർന്ന് അടിയന്തര സാഹചര്യങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നു.

കടൽ രക്ഷാപ്രവർത്തനം

മാസ്റ്റർ കൺട്രോൾ റൂം: 0471 2960896, 8547155621

മേഖല കൺട്രോൾ റൂമുകൾ

വിഴിഞ്ഞം

വൈപ്പിൻ

ബേപ്പൂർ

0471 2480335, 9447141189

04842502768, 9496007048

04952414074, 9496007038

ഫിഷറീസ് സ്റ്റേഷൻ

നീണ്ടകര

തോട്ടപ്പള്ളി

അഴിക്കോട്

പൊന്നാനി

കണ്ണൂർ

കാസർഗോഡ്

04762680036

04772297707

04802996090

04942667428

04972732487

9747558835

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്തും  തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് (31-03-2024) രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

Photo source : INCOIS

metbeat news

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment