ഈ മാസം മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് നൽകി imd
ഈ മാസം മഴ ( സെപ്റ്റംബറിൽ) രാജ്യത്ത് സാധാരണയിൽ കൂടുതൽ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞത് പ്രകാരം സെപ്തംബറിലെ മഴ 50 വർഷത്തെ ശരാശരിയുടെ 109 ശതമാനത്തിൽ കൂടുതലായിരിക്കും എന്നാണ്. വർഷങ്ങളായി സെപ്റ്റംബറിൽ ലഭിക്കുന്ന ശരാശരിയായ 167.9 മില്ലിമീറ്ററിന്റെ 109 ശതമാനം മഴയാണ് ഈ സെപ്റ്റംബറിൽ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും സമീപ പ്രദേശങ്ങളിലും കനത്തതോ അതിശക്തമായതോ ആയ മഴയാണ് ലഭിക്കാൻ സാധ്യത. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശിന്റെ ചില ഭാഗങ്ങൾ, ജമ്മു കശ്മീർ, രാജസ്ഥൻ, മധ്യപ്രദേശിന്റെ സമീപ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് കൂടുതൽ മഴ ലഭിക്കുക എന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വടക്കുകിഴക്കൻ ബിഹാർ, വടക്കൻ ബീഹാർ ഒഴികെയുള്ള വടക്കുകിഴക്കൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധരണയിൽ കവിഞ്ഞ മഴയും പ്രവചിക്കുന്നുണ്ട് കാലാവസ്ഥ വകുപ്പ്.
തുടർച്ചയായ അതിശക്ത മഴ പ്രവചിക്കുന്നിടങ്ങളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ജാഗ്രത വേണമെന്നും മൃത്യുഞ്ജയ് മൊഹാപത്ര മുന്നറിയിപ്പ് നൽകുന്നു. മാസത്തിലെ ഓരോ ആഴ്ചയിലും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ഉണ്ടാകും ഇത് രാജ്യത്തുടനീളം മഴ ലഭിക്കുന്നതിന് കാരണമാകും എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഓഗസ്റ്റിൽ സാധാരണയേക്കാൾ കവിഞ്ഞ് മഴ ലഭിച്ചിട്ടുണ്ട്. 16 ശതമാനം അധിക മഴയാണ് ഓഗസ്റ്റിൽ ലഭിച്ചിട്ടുള്ളത്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ 253.9 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിട്ടുണ്ട്, 2001 ന് ശേഷം ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ മഴയാണ് ഇത്. ഓഗസ്റ്റിൽ സാധാരണ 248.11 mm മഴയാണ് ലഭിക്കേണ്ടത് എന്നാൽ 287.1 മില്ലി മീറ്റർ മഴ ലഭിച്ചു.
ഈ മാസം മഴ കേരളത്തിലും അധികം ലഭിക്കും
ഈ മാസം കേരളത്തിലും അധിക മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പൊതുവെ സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ (272 mm) കൂടുതൽ ലഭിക്കാൻ സാധ്യതയെന്നാണ് ഐ എം ഡി നൽകുന്ന മുന്നറിയിപ്പിൽ ഉള്ളത്.ജൂൺ മാസത്തിൽ 25% കുറവ് മഴ ലഭിച്ചപ്പോൾ ജൂലൈ 16% കൂടുതൽ ലഭിച്ചു. എന്നാൽ ഓഗസ്റ്റിൽ 30% കുറവ് മഴയാണ് ലഭിച്ചത്. ജൂൺ മുതൽ ഓഗസ്റ്റ് വരെ ഇതുവരെ 11% മഴ കുറവാണുള്ളത്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page