ഐസ് ലാൻഡ് അതീവ ജാഗ്രതയിൽ; അഗ്നിപർവ്വത സ്ഫോടനത്തിന് സാധ്യതയെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഐസ് ലാൻഡ് അതീവ ജാഗ്രതയിൽ. അഗ്നിപർവ്വത സ്ഫോടനത്തിന് സാധ്യതയെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ദിവസങ്ങൾക്കുള്ളിലോ ചിലപ്പോൾ മണിക്കൂറുകൾക്കുള്ളിലോ സ്ഫോടനം സംഭവിക്കുമെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്.

ഫാഗ്രഡാൽസ്ഫ്ജാൽ അഗ്നിപർവ്വത സംവിധാനത്തിന് സമീപമുള്ള ഗ്രിൻഡാവിക്കിലെ ഏകദേശം 3,000 നിവാസിളെ ഒഴിപ്പിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ, രാജ്യത്ത് നിരവധി ഭൂകമ്പങ്ങൾ അനുഭവപ്പെട്ടു. 1,485 ഭൂകമ്പങ്ങൾ രേഖപ്പെടുത്തി. നഗരത്തിന് താഴെ ഒരു മാഗ്മ തുരങ്കം രൂപപ്പെട്ടു. ഇത് 12 കിലോമീറ്റർ ആഴത്തിലാണ്.

അഗ്നിപർവ്വത സ്ഫോടന സാധ്യതയെക്കുറിച്ച് യുകെ വിദേശകാര്യ ഓഫീസ് മുന്നറിയിപ്പ് നൽകി. യാത്രാ നിരോധന അറിയിപ്പ് ഉണ്ടെങ്കിലും കെഫ്‌ലാവിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന യാത്ര നിരോധിച്ചിട്ടില്ല.

അതേസമയം ഐസ്‌ലാൻഡിക് കാലാവസ്ഥാ ഓഫീസ് റെയ്‌ക്‌ജാൻസ് ഉപദ്വീപിൽ ഒരു സ്‌ഫോടനത്തിന്റെ “ഗണ്യമായ” അപകടസാധ്യത മുന്നറിയിപ്പ് നൽകി .മേഖലയിലെ സമീപകാല സ്ഫോടനങ്ങൾ പ്രാഥമികമായി ജനവാസമില്ലാത്ത പ്രദേശങ്ങളിലാണ് സംഭവിച്ചത്.

എന്നാൽ നിലവിലെ സാഹചര്യം വ്യത്യസ്തമാണ്. ഈ അഗ്നിപർവ്വത പൊട്ടിത്തെറി അപകട ഭീഷണി ഉയർത്തുന്നതാണ്. ജിയോതെർമൽ സ്പാ വ്യാഴാഴ്ച അടച്ചിട്ടത് സ്ഥിതിഗതികളുടെ ഗൗരവം അടിവരയിടുന്നു.


There is no ads to display, Please add some
Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment