PSC ഒഴിവുകൾക്ക് 30 വരെ അപേക്ഷിക്കാം; എങ്ങനെ എന്നറിയേണ്ടെ?

PSC ഒഴിവുകൾക്ക് 30 വരെ അപേക്ഷിക്കാം; എങ്ങനെ എന്നറിയേണ്ടെ?

കേരളത്തിൽ സർക്കാർ നിയമനങ്ങൾ നടത്താൻ ചുമതലയുള്ള അതോറിറ്റിയാണ് കേരള പബ്ലിക് സർവിസ് കമ്മിഷൻ (കെ.പി.എസ്.സി). ഓരോ തസ്തികയിലേക്കും മൽസര പരീക്ഷകൾ നടത്തി റസൾട്ടിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കി സർക്കാരിലേക്ക് ഒഴിവുകളുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ ശുപാർശ ചെയ്യുകയാണ് പി.എസ്.സി ചെയ്യുക. പത്ത്, പ്ലസ് ടു, ഡിഗ്രി തുടങ്ങി വിവിധ തലങ്ങളിൽ യോഗ്യത നിശ്ചയിച്ചിട്ടുള്ള തസ്തികകളിലേക്ക് കേരള പി.എസ്.സി പ്രത്യേകം പരീക്ഷ നടത്തും.
www.keralapsc.gov.in. വെബ്സൈറ്റിലൂടെ ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ഫലം, റാങ്ക് നില എന്നിവയും ഈ വെബ്‌സൈറ്റ് വഴി അറിയാം.

ആദ്യം ഒറ്റത്തവണ രജിസ്റ്റർ ചെയ്യണം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവിസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്‌ട്രേഷൻ’ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്.

ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ User-ID യും Password-ഉം ഉപയോഗിച്ച് Login ചെയ്തശേഷം സ്വന്തം Profile-ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification link-ലെ ‘ Apply now’-ൽ മാത്രം click ചെയ്യേതാണ്. Upload ചെയ്യുന്ന ഫോട്ടോ 31.12.2010-ന് ശേഷം എടുത്തതായിരിക്കണം. ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

ഫോണിലൂടെ എങ്ങനെ അപേക്ഷിക്കാം എന്നറിയാൻ ഈ വിഡിയോ കാണുക

നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് Upload ചെയ്യുന്ന ഫോട്ടോയ്ക് Uploadചെയ്ത തീയതി മുതൽ 10 വർഷക്കാലത്തേയ്ക്ക് പ്രാബല്യമുണ്ടായിരിക്കും. ഫോട്ടോ സംബന്ധിച്ച് മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല. അപേക്ഷാഫീസ് നൽകേണ്ടതില്ല. രജിസ്‌ട്രേഷൻ കാർഡ് linkൽ click ചെയ്ത് അപേക്ഷയുടെ പ്രിൻറ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടതും ഉദ്യോഗാർത്ഥിയുടെ ചുമതലയാണ്.

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പും തന്റെ Profile-ൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്. കമ്മീഷനുമായുള്ള എല്ലാ കത്തിടപാടുകളിലും User ID പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. കമ്മീഷൻ മുമ്പാകെ ഒരിക്കൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്. അവസാന തീയതിക്കുശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ വിവരങ്ങൾ ഒഴിവാക്കുവാനോ കഴിയുകയില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലും സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപന വ്യവസ്ഥകൾക്ക് വിരുദ്ധമായി കാണുന്നപക്ഷം നിരുപാധികമായി നിരസിക്കുന്നതാണ്. വിദ്യാഭ്യാസയോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും.

ഈ തെരഞ്ഞെടുപ്പിന് എഴുത്ത്/ ഒ.എം.ആർ/ ഓൺ ലൈൻ പരീക്ഷ നടത്തുന്ന പക്ഷം അർഹതപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ്, ഒറ്റത്തവണരജിസ്‌ട്രേഷൻ പ്രൊഫൈലിൽ ലഭ്യമാക്കുന്നതും ഡൗൺലോഡ് ചെയ്യുന്നതിനുളള തീയതി പരീക്ഷാ കലണ്ടറിൽ ഉൾപ്പെടുത്തുന്നതുമാണ്. ഈ തീയതി മുതൽ 15 ദിവസംവരെ ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് ഡൌൺലോഡ് ചെയ്‌തെടുക്കാം. അഡ്മിഷൻ ടിക്കറ്റ് ഡൌൺലോഡ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് മാത്രമേ പരീക്ഷ എഴുതുന്നതിനുളള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ.

ആധാർകാർഡുള്ള ഉദ്യോഗാർഥികൾ തങ്ങളുടെ പ്രൊഫൈലിൽ ആധാർകാർഡ് തിരിച്ചറിയൽരേഖയായി നൽകേണ്ടതാണ്.

ഒരു തസ്തികയ്ക്ക് അപേക്ഷ ക്ഷണിക്കുമ്പോൾ സവിശേഷചട്ടപ്രകാരം ആ തസ്തികയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കണക്കാക്കുന്നത് അപേക്ഷ ക്ഷണിക്കുന്ന വർഷത്തെ ജനുവരി മാസം ഒന്നാം തീയതി അടിസ്ഥാനമാക്കിയാണ്. പട്ടിക ജാതി / പട്ടിക വർഗ്ഗ വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികൾക്ക് 5 വർഷത്തെ പ്രായപരിധിയിളവും, മറ്റു പിന്നാക്ക സമുദായത്തിൽപെട്ട ഉദ്യോഗാർഥികളുടെ കാര്യത്തിൽ 3 വർഷത്തെ പ്രായപരിധിയിളവും അനുവദനീയമാണ്. അപേക്ഷർക്ക് തൊഴിൽ പരിചയം ഉൾപ്പെടെയുള്ള എല്ലാ യോഗ്യതകളും ഉണ്ടോയെന്ന് കണക്കാക്കുന്നത് അപേക്ഷ സമർപ്പിക്കുന്നതിന് നിശ്ചയിച്ചിടുള്ള അവസാന തീയതി വച്ചായിരിക്കും

© Metbeat Career News

ഏറ്റവും പുതിയ തൊഴിൽ, വിദ്യാഭ്യാസ വാർത്തകൾ ലഭിക്കാൻ ഈ ഗ്രൂപ്പിൽ അംഗമാകാം

Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment