ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു

കനത്തമഴയിൽ ഇടിമിന്നൽ ഏറ്റ് കോഴിക്കോട് വീട്ടമ്മ മരിച്ചു. കൊടുവള്ളി നെല്ലാംകണ്ടിയിൽ പ്രകാശിന്റെ ഭാര്യ ഷീബയാണ്(38) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മഴയോടൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ആണ് അപകടം ഉണ്ടായത്.

മക്കൾ: സുവർണ്ണ (എളേറ്റിൽ എം.ജെ.എച്ച്.എസ് വിദ്യാർഥിനി), അഭിനവ് ( എളേറ്റിൽ ജിഎം യുപി സ്കൂൾ വിദ്യാർത്ഥി).

സമീപപ്രദേശമായ ആവിലോറയിലും സ്ത്രീക്ക് മിന്നലേറ്റു. ആവിലോറ ചെവിടംപാറക്കലൽ ജമീല(58)ക്കാണ് മിന്നലേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Comment