ഹിമാചലിൽ കുളു ഉൾപ്പെടെ 3 ഇടങ്ങളിൽ മേഘ വിസ്ഫോടനം
ഹിമാചൽ പ്രദേശിൽ കുളു ഉൾപ്പെടെ 3 ഇടങ്ങളിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ 2 മരണം. 36 പേരെ കാണാതായി. മേഘ വിസ്ഫോടനത്തിന് പിന്നാലെ താഴ് വാരത്ത് ശക്തമായ മിന്നൽ പ്രളയം ഉണ്ടായി.
ദുരന്തനിവാരണ അതോറിറ്റിയുടെ ഒരു സംഘം പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. ഷിംലയിൽ നിന്ന് 125 കിലോമീറ്റർ അകലെ മണ്ഡിയിൽ മേഘ വിസ്ഫോടനം നടന്നതായാണ് റിപ്പോർട്ട്. എന്നാൽ ഇവിടെ എത്ര മഴ ലഭിച്ചു എന്നുള്ള വിവരം ലഭ്യമായിട്ടില്ല.
കുളു, സോളൻ, ഷിംല, സിർമൗർ, കിന്നൗർ ജില്ലകളിൽ പ്രളയം ബാധിച്ചിട്ടുണ്ട്. ഇവിടെ പ്രളയ ഉരുൾപൊട്ടൽ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.
ബുധനാഴ്ച രാത്രി മുതൽ ഇവിടെ മൂന്ന് മേഘ വിസ്ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ട് . ഇതിലൊന്ന് ഷിംലയിലെ റാംപൂരിലും രണ്ടെണ്ണം കുളുവിലും ആണ്. 17 സ്ത്രീകളും 19 പുരുഷന്മാരും ഉൾപ്പെടെ 36 പേരെയാണ് കാണാതായതെന്ന് ജില്ലാ പോലീസ് അധികാരികൾ അറിയിച്ചു.
33 പേരെ റാംപൂരിലും മൂന്നു പേരെ കുളുവിലും ആണ് കാണാതായത്. ഇവിടെ കനത്ത മഴ തുടരുകയാണ്. സമേജ് ഖന്ദിലെ ജല വൈദ്യുത പദ്ധതിക്ക് സമീപമാണ് മേഘവിസ്ഫോടനം. എന്നാൽ ഇവിടുത്തെ ഡാമിന് തകരാറില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്.
അതേസമയം, ഈ പ്രദേശത്തെ 12 കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. ഇതിൽ ഒരു സർക്കാർ സ്കൂളും ഉൾപ്പെടും. നിലവിലത്തെ സാഹചര്യം ചർച്ചചെയ്യാൻ മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുകു സെക്രട്ടേറിയറ്റിൽ അടിയന്തര അവലോന യോഗം വിളിച്ചു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag