രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽ മഴ ; ചൂട് 7 ഡിഗ്രി വരെ കുറഞ്ഞു

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽ മഴ കാരണം താപനിലയിൽ കുറവ് അനുഭവപ്പെട്ടു. മധ്യ ഇന്ത്യയിലും വടക്കുപടിഞ്ഞാറ്, ദക്ഷിണ ഇന്ത്യയിലും കിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളിലും കഴിഞ്ഞ നാല് ദിവസമായി ശക്തമായ വേനൽ മഴ ലഭിച്ചിരുന്നു.

ഇതേ തുടർന്ന് ഉത്തരേന്ത്യയിൽ 7 ഡിഗ്രി വരെയാണ് താപനിലയിൽ കുറവുണ്ടായത്. ഇന്നലെ രാജ്യത്തെ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തുന്നത് പാലക്കാട് ആയിരുന്നു. 40 ഡിഗ്രിക്ക് മുകളിൽ പാലക്കാട് ഇന്നലെ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം 37.2°c ആണ് താപനില രേഖപ്പെടുത്തിയത്. പാലക്കാട്ട് ആകട്ടെ താപ നില ഇന്നലെ സാധാരണയെക്കാൾ 0.4°c കുറവുമായിരുന്നു. ആലപ്പുഴയിലും കോട്ടയത്തും 36.4 °c ആണ് ഇന്നലെ രേഖപ്പെടുത്തിയത്.ഇത് യഥാക്രമം സാധാരണയേക്കാൾ
2.6,1.7°c കൂടുതലാണ്.

കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാടിന്റെ കിഴക്കൻ തീരപ്രദേശങ്ങളിലും ഉൾനാടൻ തമിഴ്നാട് പ്രദേശങ്ങളിലും കർണാടകയിലും ആന്ധ്രപ്രദേശിലും ശക്തമായ മഴ മൂലമാണ് പാലക്കാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ചൂട് കുറഞ്ഞത്. കിഴക്കു നിന്നുള്ള ഈർപ്പമുള്ള തണുത്ത കാറ്റ് ആണ് ചൂട് കുറച്ചത്. ഇന്നത്തോടെ കേരളത്തിൽ വീണ്ടും മഴ കുറയുകയാണ്.

ഇന്നലെ തമിഴ്നാടിന്റെ തെക്കൻ തീരങ്ങളിൽ ശക്തമായ മഴ ലഭിച്ചു ഒറ്റപ്പെട്ട മഴ തെക്കൻ കേരളത്തിനും ലഭിച്ചിരുന്നു എന്നാൽ ഇന്ന് ഈ മഴ തമിഴ്നാടിന്റെ ഭാഗങ്ങളിലേക്ക് കൂടുതൽ മാറാനാണ് സാധ്യത കന്യാകുമാരി ഉൾപ്പെടെയുള്ള മേഖലകളിൽ മഴ ലഭിക്കുമെങ്കിലും താരതമ്യേന മഴ സാധ്യത കൊല്ലത്തും തിരുവനന്തപുരം ഇന്ന് ഇന്നലത്തെ അപേക്ഷിച്ച് കുറവായിരിക്കും.

ആന്ധ്രപ്രദേശിൽ കഴിഞ്ഞ മൂന്നുദിവസമായി പെയ്യുന്ന ശക്തമായ ഇന്ന് കുറവുണ്ടാകും. ഇന്നുമുതൽ മേഘങ്ങൾ ബംഗ്ലാദേശ മേഖലയിലേക്കാണ് കേന്ദ്രീകരിക്കപ്പെടുക. ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും അറബി കടലിലും ഇന്ന് മഴക്ക് സാധ്യതയുണ്ട്. ഈ മാസം 25ന് ശേഷം കേരളത്തിൽ വീണ്ടും വേനൽ മഴ തിരികെയെത്തും എന്നാണ് Metbeat Weather നിരീക്ഷിക്കുന്നത്. വടക്കൻ കേരളത്തിലും ഈ മാസം അവസാനത്തോടുകൂടി മഴ ലഭിക്കുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം.

Share this post

Leave a Comment