വരും ദിവസങ്ങളിൽ അയർലണ്ടിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത ; താപനില -3 ഡിഗ്രി വരെ താഴും
വരും ദിവസങ്ങളിൽ അയർലണ്ടിൽ ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത. ബുധനാഴ്ച രാത്രി മുതൽ താപനില 0 ഡിഗ്രിക്ക് താഴെയായി കുറയും. ബുധനാഴ്ച രാത്രി മുഴുവൻ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച പ്രവചിക്കുന്നു. വ്യാഴാഴ്ച രാജ്യത്തുടനീളം മഞ്ഞുവീഴ്ച വ്യാപിക്കുമെന്നും വെള്ളിയാഴ്ച മുഴുവൻ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. വാരാന്ത്യത്തോട് അടുക്കുമ്പോൾ മൈനസ് മൂന്ന് ഡിഗ്രി വരെ താപനില കുറയും. കൂടാതെപ്രധാനമായും രാജ്യത്തിൻ്റെ പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കാം.
ബുധനാഴ്ച ഏറ്റവും ഉയർന്ന താപനില 10 മുതൽ 14 ഡിഗ്രിയാണ്. ഏറ്റവും കുറഞ്ഞ താപനില 1 അല്ലെങ്കിൽ 2 ഡിഗ്രി വരെയാണ്. വ്യാഴാഴ്‌ച രാജ്യത്തിൻ്റെ പടിഞ്ഞാറൻ പകുതിയിൽ മഴയും, മഞ്ഞുവീഴ്ചയും ഉണ്ടാകും. മുതൽ 9 ഡിഗ്രി വരെയാണ് ഉയർന്ന താപനില. വെള്ളിയാഴ്‌ച ഏറ്റവും ഉയർന്ന താപനില 5 മുതൽ 7 ഡിഗ്രി വരെയാണ്.