മധ്യ തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു. ഇന്ന് എറണാകുളം മുതൽ തെക്കോട്ടുള്ള ജില്ലകളിലാണ് ഉച്ചയ്ക്കുശേഷം ഇടിയോടെയുള്ള മഴക്ക് സാധ്യതയെന്ന് രാവിലത്തെ ഫോർകാസ്റ്റിൽ പറഞ്ഞിരുന്നു.
അങ്കമാലിയിൽ അരമണിക്കൂർ ശക്തമായ മഴ ലഭിച്ചു. ശക്തമായ മഴയിൽ അങ്കമാലി ബസ് സ്റ്റാൻഡിൽ വെള്ളം കയറി. അതേസമയം കോട്ടയത്തും മഴ തുടരുകയാണ്.
കോട്ടയം തെക്കേക്കര ടൗണിൽ വൈകിട്ട് 4 30നും 5 30നും ഇടയിൽ പെയ്തത് 8.5 സെന്റീമീറ്റർ മഴയെന്ന് മീനച്ചൽ നദി സംരക്ഷണ സമിതിയുടെ മാപിനിയിൽ രേഖപ്പെടുത്തി.
മധ്യ തെക്കൻ കേരളത്തിൽ ശക്തമായ മഴ ; മീനച്ചിൽ നദി സംരക്ഷണ സമിതിയുടെ മാപ്പിനിയിൽ രേഖപ്പെടുത്തിയ മഴയുടെ അളവ്
Meenachil River & Rain Monitoring Network (MRRM)
2023 October 26
Rainfall Data (mm)
8.30am (Last 24 hours)
Poonjar Thekkekara
Adivaram Town – 14.4
Peringulam Chattambi – 12
Peringulam Edakkara – 21.8
Pathampuzha – Chemmathamkuzhy – 10.6
Peringulam Puliyidukku – 6.2
Pathampuzha Town – 6.4
Kadaladimattam – 7.8
Adivaram Varambanadu – 15.8
Mannam – 3.2
Malayinchipara – 9.8
Poonjar –
Maniamkulam – 2
Chennad – 5.8
Pulikkappalam – 3.2
Nedumthanam – 10.6
Maniamkunnu – 2.8
Teekoy
Vazhikkadavu – 26.2
Njandukallu bridge – 2
Mavady – 2
Njandukallu – 2
Kattupara – 11
Inchappara – 31.4
Muppathekkar Eriyattupara – 4.4
Meenachil
Edamattam – 0.0
Vilakkumadam – 8.4
Poovarani Health Centre – 0.0
Pankappattu – 7.8
Palakkad – 0.0
Parappally ward 2 – 0.0
Thalappulam
Eettakkadu – 10.2
Chamappara Thavanakkara – 5.8
Narianganam – 9.2
Kumarakom – 0.0
Alanadu – 1.6
Bharananganam – 2.2
Ullanadu – 22.8
അതേസമയം ഒക്ടോബർ മാസത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ആണ്.
പത്തനംതിട്ടയിൽ തുലാവർഷത്തിൽ ആകെ ലഭിക്കേണ്ട മഴയുടെ 82 ശതമാനവും, തിരുവനന്തപുരം ജില്ലയിൽ 80 ശതമാനവും ലഭിച്ചു,
ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിലും സാധാരണ പെയ്യുന്നതിനെക്കാളും കൂടുതൽ മഴ ഇതിനകം ലഭിച്ചു, വയനാട് ആണ് ഏറ്റവും കുറവ് മഴ ലഭിച്ചത്.
കാലവർഷത്തിൽ 55 ശതമാനം ആയിരുന്ന മഴക്കുറവ് ഉണ്ടായത്, എന്നാൽ ഒക്ടോബർ മാസത്തിൽ ഇതുവരെ 34 ശതമാനം ആണ് മഴയിൽ കുറവ് വന്നത്.