കനത്ത മഴയും പ്രളയവും; സ്പെയിനിൽ നിരവധി ആളുകൾ ഒറ്റപ്പെട്ടു, കാറുകൾ ഒലിച്ചുപോയി

സ്പെയിനിലെ സരഗോസയിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി ആളുകൾ ഒറ്റപ്പെട്ടു. നിരവധി തെരുവുകൾ വെള്ളത്തിനടിയിലായി, വാഹനങ്ങൾ ഒലിച്ചുപോയി. പെട്ടെന്നുണ്ടായ പ്രളയത്തിൽ നിന്ന് രക്ഷനേടാൻ ആളുകൾ വാഹനത്തിനു മുകളിൽ കയറി നിൽക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.

വ്യാപകമായി നാശനഷ്ടം ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ മരണം സംഭവിക്കുകയോ ആളുകളെ കാണാതാവുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാനും ദുരിന്തബാധിതരെ രക്ഷിക്കാനും എമർജൻസി റസ്ക്യൂ സംഘത്തെ അയച്ചതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ശക്തമായ കാറ്റ് കാരണമായാണ് പാർക്ക്, വെനീസിയ എന്നിവിടങ്ങളിൽ പ്രളയം ഉണ്ടായതെന്നും മറ്റുള്ള സ്ഥലങ്ങളിൽ അസാധാരണമായ തോതിൽ മഴപെയ്തതാണ്
പ്രളയത്തിന് കാരണമായതെന്നും സർഗോസ മേയർ നതാലിയ ച്യൂക്ക പറഞ്ഞു.

എത്രയും പെട്ടെന്ന് തന്നെ സാധരണഗതിയിലെത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്ത് മിനിറ്റിൽ എകദേശം ഒരു സ്‌ക്വയർ മീറ്ററിൽ 20 ലിറ്റർ മഴ പെയ്ത ഇവിടെ ഒരു മണിക്കൂറിനുള്ളിൽ അത് സ്ക്വയർ മീറ്ററിൽ 56 ലിറ്റർ വരെ എത്തി.

Leave a Comment