സൗദി അറേബ്യയിൽ ശക്തമായ മഴ മുന്നറിയിപ്പ്. തിങ്കൾ മുതൽ വ്യാഴം വരെ ഇടത്തരം മഴയോ, ശക്തമായ മഴയോ ലഭിക്കും. മഴക്ക് ഒപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിലും കാലാവസ്ഥാ മുന്നറിയിപ്പ് നൽകി.
മഴയുള്ള കാലാവസ്ഥയ്‌ക്കൊപ്പം 60 കിലോമീറ്റർ വേഗതയിൽ വരെ കാറ്റും സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നു.