കനത്ത കാറ്റും മഴയും; കോട്ടയം ജില്ലയിൽ ഇന്ന് അവധി
മധ്യകേരളത്തിൽ ശക്തമായ മഴ തുടരുന്നു. ഇന്നലെ രാത്രി മുതൽ രാവിലെ വരെ തുടർച്ചയായ മഴ പെയ്യുമെന്ന് Metbeat Weather ഇന്നലെ ഫോർക്കാറ്റ് ചെയ്തിരുന്നു. കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷനൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ (നിർദേശം പുറപ്പെടുവിച്ച സമയം 6 മണി) ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ Nowcast റിപ്പോർട്ടിൽ പറയുന്നു.
ദേവികുളം താലൂക്കിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ ഗ്യാപ് റോഡിലൂടെയുള്ള യാത്ര പൂർണമായും നിരോധിച്ചു.
മൂന്നാറിൽ മണ്ണിടിച്ചിലിനെ തുടർന്ന് മൂന്ന് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ഇടുക്കിയിലെ ശക്തമായ മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു തുടങ്ങി. നീരൊഴുക്ക് വർധിച്ചു. ഇപ്പോൾ സംഭരണശേഷിയുടെ 29.80 ശതമാനം വെള്ളമാണ് അണക്കെട്ടിലുണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
CategoriesKerala, Weather NewsTagsകനത്ത മഴ, സൊമാലി ജെറ്റ്, സ്കൂൾ അവധി
മുല്ലപ്പെരിയാർ ഉൾപ്പെടെ 9 പുതിയ ഡാമുകൾ നിർമിക്കാൻ പദ്ധതി; മന്ത്രി റോഷി അഗസ്റ്റിൻ
To Follow Metbeat Weather News In Google News, Please Click Below
Recent Posts
- Kerala Rain Live Update: സൊമാലി ജറ്റ് വേഗത കൂടി, കനത്ത മഴയും കാറ്റും തുടരും 25/06/2024
- മുല്ലപ്പെരിയാർ ഉൾപ്പെടെ 9 പുതിയ ഡാമുകൾ നിർമിക്കാൻ പദ്ധതി; മന്ത്രി റോഷി അഗസ്റ്റിൻ 25/06/2024
- ശക്തമായ മഴയിൽ ദുബൈ നഗരം വെള്ളത്തിനടിയിലാവില്ല ; ശാശ്വത പരിഹാരമായി പുതിയ പദ്ധതിക്ക് അംഗീകാരം 25/06/2024
- Gulf weather updates: ചൂട് കൂടുന്നു ; സൗഉദിയില്‍ മുന്നറിയിപ്പ് 25/06/2024
- Somali Jet Stream and South West Monsoon 25/06/2024
- weather kerala (25/06/24) : മഴയും കാറ്റും തുടരും, 27 വരെ ജാഗ്രത വേണം 25/06/2024
- ഉഷ്ണതരംഗം: ഹജ്ജിനിടെ മരിച്ചത് 1,301 പേര്, 83% വും അനധികൃത തീര്‍ഥാടകര്‍ 24/06/2024
- Home to 668 species; IIM Calicut as a haven for biodiversity 24/06/2024
- കനത്തചൂടിന് ശമനമേകിക്കൊണ്ട് ഒമാനിൽ ഖരീഫ് കാലം 24/06/2024
- തക്കാളി വില കുത്തനെ ഉയർത്തിയത് പ്രതികൂല കാലാവസ്ഥയോ? 24/06/2024
മ