മഴ ശക്തം; ഇടുക്കി ഡാമിൽ ഒറ്റ ദിവസം ഉയര്‍ന്നത് മൂന്നരയടി വെള്ളം

മഴ ശക്തം; ഇടുക്കി ഡാമിൽ ഒറ്റ ദിവസം ഉയര്‍ന്നത് മൂന്നരയടി വെള്ളം

വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തം ആയതേ ടെ അണക്കെട്ടില്‍ ഇന്നലെ 24 മണിക്കൂറിനിടെ 3.58 അടി ജലനിരപ്പുയര്‍ന്ന് 2345.6 അടിയിലെത്തി. കഴിഞ്ഞ മാസങ്ങളിലും മഴ ശക്തിപ്പെട്ടിരുന്നെങ്കിലും ഇത്രയേറെ വെള്ളം ഡാമിൽ ഒഴുകിയെത്തിയിരുന്നില്ല.

ഡാമിൻ്റെ സംഭരണശേഷിയുടെ 42 ശതമാനമാണിത്. 171.8 മി.മീ മഴയാണ് ഇന്നലെ പദ്ധതി പ്രദേശത്ത് രേഖപ്പെടുത്തിയത്. 7.04 കോടി യൂനിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള വെള്ളം ഒറ്റ ദിവസം കൊണ്ട് ഡാമിൽ ഒഴുകിയെത്തി. 1720.746 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം എല്ലാ സംഭരണികളിലുമായി ഇപ്പോഴുണ്ട്.

ജലനിരപ്പ് 42 % ആയി

ഇത് മൊത്തം സംഭരണശേഷിയുടെ 42 ശതമാനമാണ്. 4140.252 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് ഡാമിൻ്റെ മൊത്തം സംഭരണ ശേഷി. ഇതില്‍ 2190 ദശലക്ഷം യൂനിറ്റിനുള്ള വെള്ളവും സംഭരിക്കാനുള്ള ശേഷി ഇടുക്കി അണക്കെട്ടിനാണ്.
സംഭരണശേഷി കവിഞ്ഞതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, പെരിങ്ങല്‍കുത്ത്, മലങ്കര അണക്കെട്ടുകള്‍ തുറന്നുവിട്ടിരിക്കുകയാണ്.

മറ്റ് അണക്കെട്ടുകളിലെ നിലവിലെ ജലസംഭരണം ശതമാനത്തില്‍ താഴെ പറയുന്നത് പ്രകാരമാണ്. പമ്പ – 36, ഷോളയാര്‍ – 30, ഇടമലയാര്‍ –  40, കുണ്ടള –  19, മാട്ടുപ്പെട്ടി – 74, കുറ്റ്യാടി – 60, തര്യോട് – 46, പൊന്മുടി – 44 ശതമാനം. ജൂലൈ ഒന്നു മുതല്‍ ഇന്നലെ വരെ 686.951 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടുകളില്‍ ഒഴുകിയെത്തുമെന്നാണ് വൈദ്യുതി ബോര്‍ഡ് പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ ഇക്കാലയളവില്‍ എത്തിയത് 624.469 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ്. തിരുവനന്തപുരം കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ കണക്കുപ്രകാരം ഇടുക്കി (34%), വയനാട് (32%), എറണാകുളം (31%) ജില്ലകളില്‍ ഇപ്പോഴും മഴക്കുറവ് തുടരുകയാണ്. മറ്റു ജിലകളിലെ മഴത്തോത് സാധാരണ നിലയിലെത്തിയിട്ടുണ്ട്.

കെ.എസ്.ഇ.ബിയുടെ സംസ്ഥാനത്തെ മറ്റു ഡാമുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വടക്കൻ ജില്ലകളിൽ ഉൾപ്പെടെ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ആണിത്. ഡാമുകളിൽ ജലനിരപ്പ് ഉയർന്നെങ്കിലും കനത്ത മഴയിൽ കെ.എസ്.ഇ.ബിക്ക് വൻതോതിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇത്തവണ മരം വീണു മറ്റും നിരവധി പ്രദേശങ്ങളിൽ കെ.എസ്.ഇ.ബിയുടെ വിതരണ ശൃംഖല തകർന്നു. മഴക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റാണ് കാരണം. ഇനിയുള്ള ദിവസങ്ങളിൽ മഴയ്ക്ക് ഇടവേളകൾ ലഭിക്കുമെന്നും കാറ്റിന് കുറവുണ്ടാകുമെന്നാണ് മെറ്റ്ബീറ്റ് വെതർ പറയുന്നത്.

metbeat news
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment