കനത്ത മഴ ; 23 ട്രെയിനുകൾ റദ്ദാക്കി

കനത്ത മഴ ; 23 ട്രെയിനുകൾ റദ്ദാക്കി

തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളില്‍ തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന്  ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് പുറപ്പെടേണ്ട പാലക്കാട് – തിരുന്നല്‍വേലി എക്‌സ്പ്രസ്(16792), തിരുവനന്തപുരം – തിരിച്ചിറപ്പിള്ളി എക്‌സ്പ്രസ്(22628), തിരിച്ചിറപ്പിള്ളി- തിരുവനന്തപുരം എക്‌സ്പ്രസ്(22627), 16322 കോയമ്പത്തൂര്‍-നാഗര്‍കോവില്‍ എക്‌സ്പ്രസ് എന്നിവ അടക്കം 23 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി.

തിങ്കളാഴ്ച പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-തിരുച്ചിറപ്പള്ളി എക്‌സ്പ്രസ്, നാഗര്‍കോവില്‍-തിരുനെല്‍വേലി എക്‌സ്പ്രസ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്.ചെന്നെ എഗ്മോര്‍-ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍(16127, 16128), കൊല്ലം-ചെന്നൈ എഗ്മോര്‍ (20636), നാഗര്‍കോവില്‍-കോയമ്പത്തൂര്‍-നാഗര്‍കോവില്‍ സൂപ്പര്‍ ഫാസ്റ്റ് (22667, 22668), നാഗര്‍കോവില്‍-എസ്.എം.വി.ടി ബംഗളൂരു-നാഗര്‍കോവില്‍(17236, 17235) തുടങ്ങിയ ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment