കേരളത്തിൽ ഇന്നും നാളെയും വിവിധ ജില്ലകളിൽ ചൂട് കൂടും

കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്നും നാളെയും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഏപ്രിൽ 22 &23 തീയതികളിൽ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിൽ 37 °C വരെയും അതായത് സാധാരണയേക്കാൾ 2 °C മുതൽ 4 °C വരെ കൂടുതൽ താപനില ഉയരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. എന്നാൽ പാലക്കാട്, കോഴിക്കോട് ജില്ലകളുടെ കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്കുശേഷം വേനൽ മഴ സാധ്യതയുണ്ട്.

Share this post

Leave a Comment