ഉഷ്ണതരംഗ മുന്നറിയിപ്പു പിന്‍വലിച്ചു, എന്താണ് ചൂടു കുറയാന്‍ കാരണം ഇതാണ്‌

ഉഷ്ണതരംഗ മുന്നറിയിപ്പു പിന്‍വലിച്ചു, എന്താണ് ചൂടു കുറയാന്‍ കാരണം ഇതാണ്‌

ഉഷ്ണതരംഗ സാഹചര്യം കുറഞ്ഞതിനെ തുടര്‍ന്ന് കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരും. മെയ് 3 മുതല്‍ ഉഷ്ണതരംഗ സാധ്യത കുറയുമെന്നും ചൂടില്‍ കുറവുണ്ടാകുമെന്നും മെയ് 7 ന് ശേഷം വേനല്‍ മഴ ശക്തമാകുമെന്നും മെയ് 2 ന് മെറ്റ്ബീറ്റ് വെതറിന്റെ പ്രവചനത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ അടുത്ത ദിവസങ്ങളിലും സാധാരണയേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് പ്രവചനം. കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ഇന്ന് രാത്രി താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്തുകൊണ്ട് ചൂടു കുറഞ്ഞു?

ചൂട് കുറയുമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുമ്പോഴും സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നിലവിലുണ്ടായിരുന്നു. എന്തെല്ലാം ഘടകങ്ങളാണ് ചൂടു കുറയാന്‍ ഇടയാക്കിയതെന്ന് ഞങ്ങളെ നിരീക്ഷകര്‍ വിശദീകരിക്കുന്നു.

അന്തരീക്ഷത്തിന്റെ മധ്യഭാഗത്തെ (Mid Level) കാറ്റിന്റെ ഗതിമുറിവും (Line of Wind Discountinuety) യും വടക്കേ ഇന്ത്യയില്‍ നിന്നുള്ള ഉഷ്ണക്കാറ്റിന്റെ പ്രവാഹത്തിലുണ്ടായ വ്യതിയാനവുമാണ് ചൂട് കുറയാന്‍ കാരണം. തണലില്‍ നില്‍ക്കുമ്പോഴും ചൂട് കാറ്റ് വീശുന്നതുപോലെ അനുഭവപ്പെടുന്ന ഉഷ്ണ തരംഗം മെയ് 3 ന് തന്നെ കുറഞ്ഞു. മെയ് 3 ന് വിവിധ ജില്ലകളില്‍ മെയ് 2 നേക്കാള്‍ ചൂട് കുറവായിരുന്നു.

Image Courtesy- Rajeevan Erikkulam

അറേബ്യന്‍ മേഖലയില്‍ നിന്നുള്ള തണുത്ത കാറ്റ് വടക്കേ ഇന്ത്യയിലെത്തി. ഇവിടെ നിന്ന് തെക്കേ ഇന്ത്യയിലേക്കും കാറ്റിന്റെ ഗതിയിലുണ്ടായ വ്യതിയാനം മൂലം കാറ്റ് പ്രവഹിച്ചു. നേരത്തെയുള്ള ഉഷ്ണക്കാറ്റിന് പകരമാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ അന്തരീക്ഷത്തിലെ താഴ്ന്ന ഉയരത്തിലെ കാറ്റിന്റെ തിരിവുകള്‍ മൂലം മേഘങ്ങള്‍ ഏറെ നേരം കേരളത്തിനു മുകളില്‍ തങ്ങുന്ന സ്ഥിതി കഴിഞ്ഞ ദിവസമുണ്ടായി. ഇതും നേരിട്ട് സൂര്യപ്രകാശം പതിച്ചു കരയും അതോടൊപ്പം വായുമണ്ഡലവും ചൂടുപിടിക്കുന്നത് കുറച്ചു.

വേനല്‍ മഴ മെയ് 7 ന് ശേഷം

കേരളത്തില്‍ എല്ലാ ജില്ലകളിലും മെയ് 7 ന് ശേഷം വേനല്‍ മഴ ലഭിക്കുമെന്നും തീരദേശങ്ങളില്‍ ഉള്‍പ്പെടെ വേനല്‍മഴ മെയ് 10 ഓടെ എത്തുമെന്നുമാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. വടക്കന്‍ കേരളത്തില്‍ ഇന്നലെയും വേനല്‍ മഴ ലഭിച്ചിരുന്നു. ഇന്നും ഒറ്റപ്പെട്ട മഴ വടക്കന്‍ കേരളത്തില്‍ തുടരും.

ഇന്നത്തെ മഴ സാധ്യതാ ഇങ്ങനെ

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ വേനല്‍ മഴ ശക്തമാകും. ഇന്ന് ഊട്ടി, കോത്തഗിരി, ഗൂഡല്ലൂര്‍ തുടങ്ങിയ മേഖലകളില്‍ ഇടിയോടെ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ മഴ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ വരെയും കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി വരെയും വയനാട് ജില്ലയിലെ മേപ്പാടി വരെയും എത്താനാണ് സാധ്യത. പാലക്കാട് ജില്ലയിലെ അഗളി, അട്ടപ്പാടി ഭാഗത്തും ഇന്നു മഴ സാധ്യത.

കള്ളക്കടല്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

ഇന്നും നാളെയും സംസ്ഥാനത്തു കള്ളക്കടല്‍ പ്രതിഭാസവുമായി ബന്ധപ്പെട്ട് നല്‍കിയിരുന്ന റെഡ് അലര്‍ട്ട് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം പിന്‍വലിച്ചു. പകരം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കള്ളക്കടല്‍ പ്രതിഭാസത്തിനു വരുംദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതീവജാഗ്രത തുടരണമെന്നുമാണു മുന്നറിയിപ്പ്. ഇന്നു രാത്രി എട്ട് മണിയോടെ കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായി ഒഴിവാക്കണം. മീന്‍പിടിത്ത ഉപകരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്‌.

Photo- Iyvin Varughese Mathew

metbeat news

കാലാവസ്ഥ അപ്ഡേറ്റുകൾക്ക്

FOLLOW US ON GOOGLE NEWS

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment