Happy NewYear 2025: പുതുവർഷം ആദ്യം പിറന്നു, പസഫിക് ദ്വീപായ കിരിട്ടിമാത്തിയിൽ
2025 ന് സ്വാഗതം. ലോകത്ത് ആദ്യമായി പുതുവര്‍ഷം പിറന്നത് ക്രിസ്മസ് ദ്വീപ് എന്നറിയപ്പെടുന്ന കിരിട്ടിമാത്തി ദ്വീപിലാണ്. മധ്യ പസഫിക്കിലെ ദ്വീപാണിത്. ഭൂമിയുടെ വക്രത കാരണം ഇന്ത്യയില്‍ വൈകിട്ട് 3.30 ന് സൂര്യനെ കാണുമ്പോള്‍ തന്നെയാണ് കിരിട്ടിമാത്തിക്കാര്‍ പതുവര്‍ഷത്തെ വരവേറ്റത്. ഒരേ സൂര്യനെ ഭൂമിയിലെ പല ഭാഗത്തുള്ളവര്‍ പല കോണില്‍ പല ദിശയില്‍ പല തീവ്രതയില്‍ കാണുന്നു. പുതുവര്‍ഷം പിറന്നപ്പോഴുള്ള ഉപഗ്രഹ ദൃശ്യമാണിത്.
കേരളത്തിലുള്‍പ്പെടെ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ വെയിലുണ്ട്. പസഫിക് സമുദ്രത്തിലും ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇരുള്‍ പരക്കുന്നു. ഇന്ത്യയില്‍ ആദ്യം രാത്രിയാകുന്ന സംസ്ഥാനങ്ങളാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ. അല്‍പം ചെരിഞ്ഞാണ് പോക്കുവെയില്‍ ഓരേ രാജ്യങ്ങളിലും പടരുന്നതെന്ന് ഈ ഉപഗ്രഹ ചിത്രം പരിശോധിച്ചാല്‍ കാണാം.
തെക്കേ അമേരിക്ക വിട്ടാല്‍ പിന്നെ പസഫിക് സമുദ്രത്തിലെ വലിയ ദ്വീപ് രാഷ്ട്രം ന്യൂസിലന്റാണ്. അവര്‍ക്കാണ് ആദ്യം ദിവസം പിറക്കുന്നത്. കിരിട്ടിമാത്തി ഇവിടേക്ക് അടുത്താണ്. ഇന്ത്യയില്‍ പുതുവര്‍ഷം എത്തുന്നതിന്റെ 8.5 മണിക്കൂര്‍ മുന്‍പ് (ഗ്രീനിച്ച് സമയം 14 മണിക്കൂര്‍ മുന്‍പും) ഇവര്‍ക്ക് ദിവസം പിറക്കും. കിരിട്ടിമാത്തിയില്‍ പുതുവര്‍ഷം പിറന്ന് 15 മിനുട്ടിന് ശേഷം ന്യൂസിലന്റിലെ ചാത്തം ദ്വീപില്‍ പുതുവര്‍ഷമെത്തി. തുടര്‍ന്ന് ന്യൂസിലന്റിലും തൊക്കാലോ പോലെയുള്ള മറ്റു പസഫിക് സമുദ്രത്തിലെ ദ്വീപുകളിലും പുതുവര്‍ഷമെത്തി.
ആസ്‌ത്രേലിയയിലെ സിഡ്‌നിയില്‍ ഇന്ത്യയില്‍ പുതുവര്‍ഷമെത്തുന്നതിന് 5.30 മണിക്കൂര്‍ മുന്‍പ് തന്നെ പുതുവര്‍ഷമെത്തും. ഇന്ത്യന്‍ സമയവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതുവര്‍ഷമെത്തുന്ന ചില പ്രദേശങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു.
3.30 pm IST: Kiribati
4.30 pm IST New Zealand
5.30 pm IST: Fiji, small regions of Russia
6.30 pm IST: Mush of Australia
8.30 pm IST: Japan, South Korea
9.30 pm IST: China, Malaysia, Singapore, Hong Kong, the PhilippinesIndia, Sri Lanka (5 hours 30 minutes ahead of GMT)
1.30 am IST: UAE, Oman, Azerbaijan
3.30 am IST: Greece, South Africa, Cyprus, Egypt, Namibia
4.30 am IST: Germany, France, Italy, Switzerland, the Neitherlands, Morocco, Congo, Malta
5.30 am IST: UK, Ireland, Portugal
8.30 am IST: Brazil, Argentina, Chile
9.30 am IST: Puerto Rico, Bermuda, Venezuela, US Virgin Islands, British Virgin Islands
10.30 am IST: US East Coast (New York, Washington DC, etec,) Peru, Cuba, Bahamas
11.30 am IST: Mexico, parts of Canada and the US
1.30 pm IST: US West Coast (Los Angeles, San Francisco, etc)
3.30 pm IST: Hawaii, French Polyneisa
4.30 pm IST: Samoa
വായനക്കാർക്ക് Metbeat Weather ൻ്റെ പുതുവത്സര ആശംസകൾ