Gulf weather 31/10/24: ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം

Gulf weather 31/10/24: ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം

കുവൈറ്റില്‍ അസ്ഥിരമായ കാലാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കുവൈറ്റ് ഫയര്‍ സര്‍വീസ് ഡയറക്ടറേറ്റ് ആണ് സുരക്ഷ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ഫയര്‍ സര്‍വീസ് വിഭാഗം സജ്ജമാണെന്നും ഏതെങ്കിലും രീതിയിലുള്ള സഹായം ആവശ്യമുള്ളവര്‍ക്ക് ഫയര്‍ സര്‍വീസിനെ ബന്ധപ്പെടാമെന്നും പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 112 എന്ന ഹോട്ട്ലൈന്‍ മുഖേന അടിയന്തര സേവനങ്ങള്‍ ലഭ്യമാകും.

ശനിയാഴ്ച വൈകുന്നേരം വരെ ഇടിമിന്നലോടുകൂടിയ മിതമായതോ കനത്തതോ ആയ മഴ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. തെക്കുകിഴക്കു ഭാഗത്തു നിന്ന് ശക്തമായ കാറ്റ് അടിച്ചുവീശാനും സാധ്യതയെന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കാറ്റിന്റെ വേഗത മണിക്കൂറില്‍ 42 കിലോമീറ്റര്‍ വരെ ഉയരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. വ്യാഴാഴ്ച വൈകിട്ടോടെ രാജ്യത്ത് മഴ ശക്തമാവുമെന്നാണ് പ്രവചിച്ചിട്ടുള്ളത്. ഇടവിട്ടുള്ള ഇടിമിന്നലും മഴയോടൊപ്പം ഉണ്ടാകും എന്നും അധികൃതർ . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാര്‍മേഘം രൂപപ്പെടുന്നതായും ഇത് വരും ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്നും അധികൃതര്‍ പറഞ്ഞു. മഴയ്ക്കുള്ള സാധ്യതയും മേഘാവൃതമായ അന്തരീക്ഷവും ക്രമേണ കുറഞ്ഞ് ഞായറാഴ്ച മുതല്‍ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ പറഞ്ഞു.

ശക്തമായ മഴ മിന്നല്‍ പ്രളയത്തിനും റോഡുകളില്‍ വെള്ളം കയറുന്നതിനും കാരണമായേക്കാമെന്നും അതിനാൽ അനാവശ്യമായ ആളുകൾ പുറത്തിറങ്ങരുത് എന്നും വെള്ളക്കെട്ടുകയും ശക്തമായ നീരൊഴുക്കും ഉള്ള പ്രദേശങ്ങിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൗരന്മാരും താമസക്കാരും കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ ശ്രദ്ധിക്കുകയും അതിലെ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യണമെന്നും അധികൃതർ പറഞ്ഞു .

കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.met.gov.kw, കുവൈറ്റ് മെറ്റ് മൊബൈല്‍ ആപ്പ് എന്നിവയില്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ കൃത്യമായി ലഭ്യമാണെന്നും അധികൃതര്‍. രാജ്യത്തെ താപനില പകല്‍ പരമാവധി 30 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം രാത്രിയിലെ താപനില 14 ഡിഗ്രി സെല്‍ഷ്യസായി കുറയുമെന്നും കാലാവസ്ഥ വകുപ്പ്. തുടര്‍ച്ചയായ തണുപ്പും മേഘാവൃതമായ അവസ്ഥയും രാത്രികളില്‍ മഴയ്ക്ക് കാരണമാവുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment