Gulf weather 25/11/23: ഒമാന്റെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത
മുസന്ദം ഗവർണറേറ്റിൽ മഴക്ക് സാധ്യത. മുസന്ദം ഗവര്‍ണറേറ്റിലെ മഴ മേഘങ്ങള്‍ റഡാറില്‍ ദൃശ്യമാണ്. ഗവർണറേറ്റിന്റെ വടക്ക് (വിലായത്ത് ഖസബ്) ശക്തമായ ഇടിമിന്നലും ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ദൃശ്യപരത കുറയുമെന്നും വാഹനം ഓടിക്കുന്നവർക്ക് നിര്‍ദേശം നല്‍കി. അതിനാൽ ആളുകളോട് ജാഗ്രത പാലിക്കാൻ ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആവശ്യപ്പെട്ടു. കൂടാതെ മുസന്ദം ഗവർണറേറ്റിന്റെയും ഒമാൻ കടലിന്റെയും തീരപ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
. അറബിക്കടലിന്റെ ചില ഭാഗങ്ങളിലും അൽ ദഖിലിയ, അൽ ബുറൈമി, അൽ ദാഹിറ ഗവർണറേറ്റുകളിലും രാത്രി വൈകി മുതൽ പുലർച്ചെ വരെ താഴ്ന്ന മേഘങ്ങളോ മൂടൽ മഞ്ഞോ ഉണ്ടാകാൻ സാധ്യതയുണ്ട്. അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ മരുഭൂമി പ്രദേശങ്ങളിൽ പൊടി കാറ്റിനും സാധ്യത.
Your article helped me a lot, is there any more related content? Thanks!
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.