ഇവിടെ പൊളിത്തീനും പ്ലാസ്റ്റികും കൊടുത്താൻ സ്വർണ നാണയം നേടാം

കശ്മിരിലെ ഈ നഗരത്തിൽ പൊളിത്തീൻ, പ്ലാസ്റ്റിക് കവറുകളും മറ്റും നൽകിയിൽ നിങ്ങൾക്ക് സ്വർണം സ്വന്തമാക്കാം. വെറും വാക്കല്ല, അനന്താഗ് ജില്ലയിലാണ് ഒരാൾ പൊളിത്തീന് പകരം സ്വർണം നൽകുന്നത്. ഗ്രാമത്തവലൻ ഫാറൂഖ് അഹമ്മദ് ഗനെയ് ആണ് പൊളിത്തീനും വീട്ടു ഉപകരണങ്ങളും പ്ലാസ്റ്റിക് വേസ്റ്റുകൾക്കും പകരം സ്വർണം നൽകുന്നത്.

ജല സ്രോതസുകളിലും കൃഷിടത്തിലും മറ്റും പ്ലാസ്റ്റിക് സാന്നിധ്യം കണ്ടതോടെയാണ് അദ്ദേഹം ഗ്രാമം ശുചീകരിക്കാൻ ഈ ആശയം കണ്ടത്. ശുദ്ധമായ ജലാശയവും വെള്ളവും നിങ്ങൾക്ക് അടുത്ത 10 വർഷം കൊണ്ട് നഷ്ടമാകുമെന്നും അതിനാണ് ഇത്തരമൊരു ആശയമെന്നും അദ്ദേഹം പറയുന്നു.

സർക്കാരും പ്രാദേശിക ഭരണകൂടവും വൃത്തിയാക്കി ഗ്രാമത്തെ സൂക്ഷിക്കാൻ പലതും ചെയ്യുന്നുണ്ടെങ്കിലും ജനങ്ങൾ അതൊന്നും പാലിക്കാറില്ല. അഭിഭാഷകൻ കൂടിയായ ഗനി ജനങ്ങളെ ബോധവൽക്കരിക്കുകയും പ്ലാസ്റ്റിക് മുക്ത ഗ്രാമത്തിന് വേണ്ടി പ്രചാരണം നടത്തുകയും ചെയ്യുകയാണ്. ഇതിന്റെ ഭാഗമായാണ് പൊളിത്തീൻ നൽകൂ, സ്വർണം നേടൂ എന്ന പ്രചാരണം.

ഇത്തരത്തിൽ 20 ക്വിന്റൽ പൊളിത്തീൻ നൽകുന്നവർക്കാണ് സ്വർണ നാണയം നൽകുക. 20 ക്വിന്റലിനു കുറവാണെങ്കിൽ വെള്ളി നാണയവും പ്രോത്സാഹന സമ്മാനമായി നൽകും. പരിസ്ഥിതി സംരക്ഷണത്തിന് പ്രദേശത്തെ യുവാക്കൾ ഒരു ക്ലബ് രൂപീകരിച്ചും പ്രവർത്തിക്കുന്നുണ്ട്. ഒരു വർഷം മുൻപ് എവിടെ നോക്കിയാലും പ്ലാസ്റ്റിക് കാണാമായിരുന്നെങ്കിൽ ഇപ്പോൾ അതില്ലെന്ന് യൂത്ത് ക്ലബ് വളണ്ടിയർ മുഹ്്‌സിൻ അമീൻ പറയുന്നു.

അനന്താഗ് ജില്ലയിലെ മറ്റു ഗ്രാമത്തിലേക്കും പൊളിത്തീൻ നൽകൂ സ്വർണം നേടൂ പദ്ധതി തുടങ്ങാനാനിരിക്കുകയാണ്. എല്ലാ പഞ്ചായത്തിലും ഇതു നടപ്പാക്കാൻ ഉദ്ദേശിക്കുന്നുവെന്ന് അനന്താഗ് അസി. കമ്മിഷണർ (വികസനം) റിയാസ് അഹമ്മദ് ഷാ പറഞ്ഞു. പൊളിത്തീൻ മുക്ത ജില്ലയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment