മൂടൽമഞ്ഞ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മൂടൽമഞ്ഞ്.രണ്ടുദിവസം കൂടെ മൂടൽമഞ്ഞ് ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡൽഹി, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങൾക്ക് പുറമേ ഉത്തർപ്രദേശിലെയും മധ്യപ്രദേശിലെയും കൂടുതൽ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് വ്യാപിച്ചിതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മൂടൽമഞ്ഞ് ട്രെയിൻ ഗതാഗതത്തെയും ബാധിച്ചു
ഡൽഹി, അമൃത്സർ,പത്താൻകോട്ട്,ആഗ്ര, ഗോരക്പൂർ, അലഹബാദ് വിമാനത്താവളങ്ങളിൽ ദൃശ്യ പരിധി, 0 മുതൽ 50 മീറ്റർ വരെ യായികുറഞ്ഞു. ട്രെയിൻ ഗതാഗതത്തെയും മൂടൽ മഞ്ഞ് രൂക്ഷമായി ബാധിച്ചിട്ടുണ്ട്.
ഉത്തരേന്ത്യൻ മേഖലയിൽ നിരവധി തീവണ്ടികൾ വൈകി ഓടുകയാണ്. മൂടൽ മഞ്ഞിന്റെ പശ്ചാത്തലത്തിൽ റോഡ് യാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
There is no ads to display, Please add some