വീണ്ടും പ്രളയത്തിൽ മുങ്ങി തമിഴകം; തെക്കൻ തമിഴ്നാട്ടിൽ കനത്ത

വീണ്ടും പ്രളയത്തിൽ മുങ്ങി തമിഴകം ; തെക്കൻ തമിഴ്നാട്ടിൽ കനത്ത

കനത്ത മഴ തുടരുന്ന തെക്കൻ തമിഴ്നാട്ടിൽ പ്രളയം.കനത്ത മഴയിൽ തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി തുടങ്ങിയ ജില്ലകളിലെ റോഡുകൾ വെള്ളത്തിൽ മുങ്ങി. നിരവധി വീടുകളിൽ വെള്ളം കയറിയതോടെ ജനജീവിതം ദുസഹമായി.

അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. മോശം കാലാവസ്ഥ കാരണം തൂത്തുക്കുടി bവിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ മധുര വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിട്ടു.

തിരുനെൽവേലിയിലെ കൂടംകുളം ടൗൺ ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി. നാലു ജില്ലകളിലും ഇന്നും 50 സെമീ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

നദികളിൽ ജലനിരപ്പ് ഉയരുന്നു

താമരഭരണി അടക്കമുള്ള നദികളിൽ ജലനിരപ്പ് അപകടനിലയിലേക്കും മുകളിലേക്ക് ഉയർന്നു. ജലനിരപ്പ് ഉയർന്നതോടെ തിരുനെൽവേലി ജില്ലയിലെ പാപനാശം, സെർവലാരു, മണിമുത്തർ അണക്കെട്ടുകൾ തുറന്നു.

താമരഭരണി നദയിലെ അധികജലം വരണ്ട പ്രദേശങ്ങളിലേക്ക് തിരിച്ചുവിടാനും താമരഭരണി-കരുമേനിയാർ-നമ്പിയാർ നദീ സംയോജന പദ്ധതിയുടെ ട്രയൽ റൺ നടത്താനും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉത്തരവിട്ടു. ഇതുവഴി തമിഴ്നാടിന്റെ കാർഷിക മേഖലകളിലേക്കു ജലമെത്തിക്കാനും നദിയിലെ ജലനിരപ്പു കുറയ്ക്കാനുമാകും.


അതേസമയം കന്യാകുമാരി ജില്ലയിലും വെള്ളപ്പൊക്ക ദുരിതം തുടരുകയാണ്. വീടുകളിൽ കുടുങ്ങിയവരെ അഗ്നിരക്ഷാ സേനാംഗങ്ങളെത്തിയാണു വീടുകളിൽ നിന്നു പുറത്തെത്തിച്ചത്. രാമനാഥപുരം, പുതുക്കോട്ട, തഞ്ചാവൂർ,തിരുവാരൂർ, നാഗപട്ടണം ജില്ലകളിലും ഒറ്റപ്പെട്ട കനത്ത മഴ പെയ്തു.

ദുരിതബാധിത ജില്ലകളിലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. മന്ത്രിമാർക്കായി വിവിധ ജില്ലകളുടെ ചുമതല വിഭജിച്ചു നൽകി. ദുരന്തനിവാരണ സേനയെയും നിയോഗിച്ചു.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment