പെരിയാറിലെ മത്സ്യക്കുരുതി; ജലത്തിലെ ഉയർന്ന രാസ സാന്നിധ്യം കാരണമെന്ന് കുഫോസ് റിപ്പോർട്ട്
പെരിയാറിലെ മത്സ്യക്കുരുതിയില്‍
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിനെ തള്ളി കുഫോസ് റിപ്പോര്‍ട്ട് പുറത്ത് വന്നു. ജലത്തില്‍ രാസ സാന്നിധ്യമാണ് മീനുകൾ ചത്ത് പൊങ്ങാൻ കാരണമായത്. അമോണിയം, സള്‍ഫൈഡ് എന്നിവയുടെ അളവ് അപകടകരമാവും വിധം ഉയര്‍ന്നതാണ് മീനുകള്‍ ചത്തുപൊങ്ങാന്‍ കാരണമായെന്ന് കുഫോസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഫിഷറീസ് വകുപ്പിന് കുഫോസ് സമര്‍പ്പിച്ച പ്രാഥമിക ജലപരിശോധന ഫലത്തിലാണ് വിവരങ്ങളുള്ളത്. എന്നാൽ വിശദമായ റിപ്പോര്‍ട്ടുകൾ ഉടന്‍ തന്നെ ഫിഷറീസ് വകുപ്പിന് കൈമാറുമെന്ന് കുഫോസ് വി.സി അറിയിച്ചു.
ഫിഷറീസ് വകുപ്പിന്റെ നിര്‍ദേശപ്രകാരം സര്‍വകലാശാല വി.സിയാണ് കൂടുതലായി ശാസ്ത്രീയ പഠനത്തിന് ഉത്തരവിട്ടത്. അതിനായി
കുഫോസ് ഗവേഷക സംഘം ചത്ത മത്സ്യങ്ങളുടെയും പെരിയാറിലെ ജലത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.
നേരത്തെ പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ കാരണം രസമാലിന്യമല്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. വെള്ളത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതാണ് അപകടകാരണമെന്നായിരുന്നു മലിനീകരണ ബോര്‍ഡിന്റെ കണ്ടെത്തല്‍. എന്നാൽ ഇതിനെ ഖണ്ഡിക്കുന്ന കണ്ടെത്തലാണ് കുഫോസ് നല്‍കിയ റിപ്പോര്‍ട്ടിൽ കണ്ടെത്തിയുള്ളത്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.