Fengal cyclone live update 01/12/24: ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കരകയറും, കരകയറാൻ വൈകുന്നത് എന്തുകൊണ്ട് അറിയാം
തമിഴ്നാട് തീരത്ത് സ്ഥിതിചെയ്യുന്ന ഫിൻജാൽ ചുഴലിക്കാറ്റ് ഇന്നു രാവിലെയും കരകയറിയില്ല. ഇന്നലെ രാത്രി മുതൽ തീരത്തിന് സമീപം 15 കിലോമീറ്റർ അകലെയായി ചുഴലിക്കാറ്റ് നിലനിൽക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷം കരകയറൽ പ്രക്രിയ തുടങ്ങും എന്നാണ് Metbeat Weather നിരീക്ഷകർ പറയുന്നത്.
സ്റ്റാളിംഗ് എന്ന പ്രതിഭാസം മൂലമാണ് ചുഴലിക്കാറ്റ് കരയിലേക്ക് കയറാതെ നിൽക്കുന്നത്. ചുഴലി കാറ്റിന്റെ പുറംഭാഗത്തുള്ള മേഘങ്ങൾ ഉൾപ്പെടുന്ന ഔട്ടർ റെയിൻ ബാൻഡ് ഇന്നലെ രാത്രിയോടെ തന്നെ കരയിലെത്തിയിരുന്നു. ഇത് മൂലം ചെന്നൈയിലും പുതുച്ചേരിയിലും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്.
കനത്ത മഴയിൽ ചെന്നൈയിൽ നാലു മരണം
ചെന്നൈയിൽ നാലു മരണം റിപ്പോർട്ട് ചെയ്തു. ഷോക്കേറ്റാണ് മൂന്നു മരണം ഉണ്ടായത് . ഒരാളുടെ മരണം എങ്ങനെയെന്ന് വ്യക്തതയില്ല. കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് തുടരുകയാണ്. തിരുവാരൂര്‍, നാഗപട്ടണം ജില്ലകളിലെ ആറ് ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 164 കുടുംബങ്ങളിലെ 471 ആളുകളുണ്ട്. മഴ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഫിൻജാൽ ചുഴലിക്കാറ്റ് പുതുചേരിയിലും വില്ല്പുരത്തും 24 മണിക്കൂറിൽ പെയ്തത് 500 mm കൂടുതൽ മഴ ലഭിക്കുന്നതിന് കാരണമായിട്ടുണ്ട്.
കേരളത്തിലും കനത്ത മഴ തുടരുന്നു
ഫിൻജാൽ ചുഴലിക്കാറ്റ് മൂലമുള്ള മഴ കേരളത്തിൽ ഇന്നലെ രാത്രി മുതൽ കിട്ടിതുടങ്ങി. തെക്കൻ കേരളത്തിലാണ് ഇന്ന് കാലത്ത് വരെ മഴ കിട്ടിയത്. ഉച്ചയോടെ അല്ലെങ്കിൽ വൈകീട്ട് മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും നല്ല മഴ കിട്ടിതുടങ്ങാം. നാളെയും മറ്റന്നാളും വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും മെച്ചപ്പെട്ട മഴ പ്രതീക്ഷിക്കുന്നുണ്ട്. വടക്കു കിഴക്കൻ തമിഴ്നാട്ടിൽ ഇന്നലെ മികച്ച മഴ കിട്ടി. പുതുചേരി പടിഞ്ഞാറ് ഭാഗത്ത് ഇപ്പോഴും നല്ല മഴ തുടരുന്നു. വളരെ സാവധാനത്തിലാണ് ചുഴലിയുടെ നീക്കം. കർണ്ണാടകത്തിൽ ബാംഗ്ലൂർ ഭാഗത്തും ഇന്ന് നല്ല മഴ കിട്ടിയേക്കും. പുതുചേരി ഭാഗത്ത് നിന്ന് കര കയറിയ ചുഴലി തീവ്ര /ന്യൂനമർദ്ദമായി പടിഞ്ഞാറ് /വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നാണ് കരുതുന്നത്.
ഇന്നലെ രാത്രി മുതൽ തെക്കൻ ജില്ലകളിൽ തുടങ്ങിയ മഴ രാവിലെയും തുടരുകയാണ്.
അതേസമയം ഫിന്‍ജാല്‍ കരതൊട്ടുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കരയിലേക്ക് കടന്നതിന് ശേഷം തെക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുമെന്നുമാണ് ഐ എം ഡി മുന്നറിയിപ്പ്. അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ശക്തമായ ന്യൂനമര്‍ദമായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം .
ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ തമിഴ്‌നാട് തീരം കടന്ന ചുഴലിക്കാറ്റ് ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കരയില്‍ പ്രവേശിച്ചത് എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത് .
കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി ഇരിക്കുകയാണ് . അടുത്ത 48 മണിക്കൂര്‍ കൂടി കനത്ത മഴ ലഭിക്കുമെന്ന് ഐ എം ഡി മുന്നറിയിപ്പ് നൽകുന്നു . തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളില്‍ റെഡ് അലര്‍ട്ട് നിലനിൽക്കുന്നു .
ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കരതൊട്ടിട്ടില്ല
ഫിന്‍ജാല്‍ ചുഴലിക്കാറ്റ് സിസ്റ്റം ഏതാണ്ട് സ്റ്റേഷനറി മൂഡിലാണ്. ഇന്നലെ രാത്രിയിൽ ആറു മണിക്കൂറില്‍ 6 കി.മി വേഗതയുണ്ട് ഉപഗ്രഹ ഡാറ്റയില്‍ കാണുന്നു. ഇന്ന് ഉച്ചയോടെ ആയിരിക്കും ചുഴലിക്കാറ്റ് കരകയറുക . ചില മോഡലുകൾ ഇന്ന് വൈകിട്ടാണ് കരതൊടുന്നതായി കാണിക്കുന്നത്. ചുഴലിക്കാറ്റിന്റെ Eye (കണ്ണ്) എന്നറിയപ്പെടുന്ന മധ്യഭാഗം കരകയറുമ്പോഴാണ് കരതൊടുക എന്ന് സാങ്കേതികമായി പറയാന്‍ കഴിയുകയുള്ളൂ. ഉപഗ്രഹ ചിത്രത്തിലും വിന്‍ഡിയിലും കണ്ട് പുറം ഭാഗത്തെ മേഘം കരതൊട്ടാല്‍ കരതൊട്ടു എന്ന് സ്ഥിരീകരിക്കാൻ പറ്റില്ല. സാങ്കേതികമായി അത് തെറ്റാണ്. ചുഴലിക്കാറ്റിന്റെ കണ്ണിന് സാധാരണ 10 കി.മി മുതല്‍ 50 കി.മി വരെ വ്യാസം ഉണ്ടാകാറുണ്ട് എന്ന് അറിയുക. ഏകദേശം ഒരു ജില്ലയുടെ വിസ്തൃതി. Eye ക്ക് ചുറ്റുമുള്ളത് Wall Cloud Region (Eye ball ) എന്നാണ് പറയുക. ഇവിടെ കനത്ത മഴയും ശക്തമായ കാറ്റുമുണ്ടാകും. 10 മുതല്‍ 150 കി.മി വരെയാണ് ഈ ഭാഗത്തിന് വ്യാസമുണ്ടാകുക. അതിനു പുറത്താണ് റെയിന്‍ ബാന്‍ഡുകള്‍ ഇത് കര തൊട്ടതാണ് കരതൊട്ടു എന്ന രീതിയില്‍ പല മാധ്യമങ്ങളിലും വാര്‍ത്ത വരാന്‍ കാരണം.