പ്രായം പ്രശ്നമല്ല കേരളത്തിലെ ഈ ജില്ലകളിൽ ജോലി ഉറപ്പ്
തിരുവനന്തപുരം സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്സിനു കീഴിലെ ഇസിഎച്ച്എസ് പോളിക്ലിനിക്കുകളിൽ 139 ഒഴിവ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം മെഡിക്കൽ കോളജ്, കിളിമാനൂർ, കൊട്ടാരക്കര, മാവേലിക്കര,ചങ്ങനാശേരി, റാന്നി, നാഗർകോവിൽ, തൂത്തുക്കുടി എന്നീ പോളിക്ലിനിക്കുകളിലാണ് അവസരം. കരാർ നിയമനം. ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.
തസ്തിക, പ്രായം, ശമ്പളം
മെഡിക്കൽ സ്പെഷലിസ്റ്റ്: ബന്ധപ്പെട്ട സ്പെഷൽറ്റിയിൽ എംഡി/എംഎസ്; 68; 1,00,000.
ഡെന്റൽ ഓഫിസർ: ബിഡിഎസ്; 63; 75,000.
ഗൈനക്കോളജിസ്റ്റ്: ബന്ധപ്പെട്ട സ്പെഷൽറ്റിയിൽ എംഡി/എംഎസ്/ഡിഎൻബി.68; 1,00,000.
റേഡിയോളജിസ്റ്റ്: ബന്ധപ്പെട്ട സ്പെഷൽറ്റിയിൽ പിജി; 68; 1,00,000.
ഓഫിസ് ഇൻ ചാർജ്: ബിരുദം, വിരമിച്ച ആംഡ് ഫോഴ്സസ് ഓഫിസർ; 63; 75,000.
റേഡിയോഗ്രഫർ: ഡിപ്ലോമ/ക്ലാസ് 1 റേഡിയോഗ്രഫർ കോഴ്സ് (ആംഡ് ഫോഴ്സസ്); 56; 28,100.
ലാബ് അസിസ്റ്റന്റ്: ഡിഎംഎൽടി/ക്ലാസ് 1 ലാബ് ടെക് കോഴ്സ് (ആംഡ് ഫോഴ്സസ്); 56; 28,100.
ലാബ് ടെക്നിഷ്യൻ: ബിഎസ്‌സി എംഎൽടി, ഡിഎംഎൽടി; 56; 28,100.
ഫിസിയോതെറപ്പിസ്റ്റ്: ബിപിടി/ ഡിപിടി/ ക്ലാസ് 1 ഫിസിയോതെറപ്പി കോഴ്സ് (ആംഡ് ഫോഴ്സസ്); 56; 28,100.
ഫാർമസിസ്റ്റ്: ബിഫാം/ ഡിഫാം; 56; 28,100.
നഴ്സിങ് അസിസ്റ്റന്റ്: ക്ലാസ് 1 നഴ്സിങ് അസിസ്റ്റന്റ് കോഴ്സ് (ആംഡ് ഫോഴ്സസ്), വിമുക്തഭടൻമാർ മാത്രം; 56;28,100
ഡെന്റൽ ഹൈജീനിസ്റ്റ്: ഡിപ്ലോമ ഇൻ ഡിഎച്ച്/ ഡിഎം/ ഡിഒആർഎ/ സിഎൽ 1 ഡിഎച്ച്/ഡിഒആർഎ (ആംഡ് ഫോഴ്സസ്); 56; 28,100.
ഡ്രൈവർ: എട്ടാം ക്ലാസ്/ക്ലാസ് 1 ഡ്രൈവർ എംടി (ആംഡ് ഫോഴ്സസ്), എൽഎംവി ഡ്രൈവിങ് ലൈസൻസ്; 53; 19,700.
ചൗക്കിദാർ: എട്ടാം ക്ലാസ്/ജിഡി ട്രേഡ് (ആംഡ് ഫോഴ്സസ്); 53; 16,800.
ഫീമെയിൽ അറ്റന്‍ഡന്റ്, സഫായ്‌വാല: എഴുത്തും വായനയും അറിയണം; 53; 16,800.
യോഗ്യത, പരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.echs.gov.in
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.