Earthquake updates 16/06/24: സെക്കൻഡുകളോളം നീണ്ടുനിന്ന ഭൂചലനം തുടർച്ചയായി രണ്ടാം ദിവസവും
തൃശ്ശൂരും പാലക്കാടും വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 3.56-ന് ചാവക്കാട്, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം ഉണ്ടായത് എന്ന് നാഷണൽ സെന്റർ ഓഫ് സീസ്മോളജി (NCS)അറിയിച്ചു. റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി എന്നും ncs. ഭൗമോപരിതലത്തിൽ നിന്ന് 10 കി.മി താഴ്ചയിൽ ആണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കൻഡുകളോളം ഭൂചലനം നീണ്ടുവെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസവും ഈ മേഖലയിൽ ഭൂചലനം ഉണ്ടായിരുന്നു.
തൃശ്ശൂരിൽ കുന്നംകുളം, കേച്ചേരി, ചൂണ്ടൽ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ പ്രകമ്പനം ഉണ്ടായി. പാലക്കാട്ട് പ്രകമ്പനം അനുഭവപ്പെട്ടത് തൃത്താല, ആനക്കര, കപ്പൂർ, തിരുമിറ്റക്കോട് തുടങ്ങിയിടങ്ങളിലാണ്.
റിക്ടർ സ്കെയിലിൽ മൂന്ന് തീവ്രതയായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നത്. കുന്നംകുളം, ചാവക്കാട്, ഗുരുവായൂര്‍, കേച്ചേരി, കോട്ടോല്‍, കടവല്ലൂര്‍, അക്കിക്കാവ്, കടങ്ങോട്, എരുമപ്പെട്ടി, തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കഴിഞ്ഞ ദിവസം ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. കാലത്ത് 8.15-ഓടെയാണ് ഉഗ്രമുഴക്കത്തോടെയുള്ള പ്രകമ്പന ശബ്ദം ഏതാനും സെക്കന്റുകള്‍ ആളുകൾക്ക് അനുഭവപ്പെട്ടിരുന്നത്. പരിഭ്രാന്തരായ ആളുകളില്‍ പലരും വീടിന് പുറത്തേക്ക് ഇറങ്ങിയോടി . എന്നാൽ എവിടെയും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്