ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ തിങ്കളാഴ്ച ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.4 രേഖപ്പെടുത്തിയ ചലനത്തിൽ മറ്റ് നാശ നഷ്ടങ്ങളുണ്ടായില്ലെന്നാണ് പ്രാഥമിക വിവരം. പോർട്ട് ബ്ലെയർ, ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് 256 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിൻറെ പ്രഭവ കേന്ദ്രം. ഏതു തവണ തുടർച്ചയായി ചെറു ചലനങ്ങളുമുണ്ടായി. ഭൗമോപരിതലത്തിൽ നിന്ന് 10 കി.മി താഴ്ചയിലാണ് ഭൂചലനമുണ്ടായത്. ആദ്യം റിക്ടർ സ്‌കെയിലിൽ 4.4 രേഖപ്പെടുത്തിയ ചലനം പിന്നിട് 4.5, 4.6,4.7,4.4,4.6, 3.8 എന്നിങ്ങനെ തീവ്രത വ്യത്യാസപ്പെട്ടിരുന്നു.