Earthquake 04/12/24: തെലങ്കാനയിൽ ഭൂചലനം; ആളുകള്‍ വീടുകളിൽ നിന്ന് ഇറങ്ങിയോടി
തെലങ്കാനയിൽ ശക്തമായ ഭൂചലനം Earthquake 04/12/24 . റിക്ടര്‍ സ്കെയിൽ 5.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആളുകള്‍ വീടുകളിൽ നിന്ന് ഇറങ്ങിയോടി.
തെലങ്കാനയിലെ മുളുഗു ജില്ലയിൽ ഇന്ന് രാവിലെ 7.27 നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. റിക്ടര്‍ സ്കെയിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ തെലങ്കാനയിൽ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് ഗവേഷകർ അറിയിച്ചു. ഹൈദരാബാദിന്‍റെ ചില പ്രാന്തപ്രദേശങ്ങളിലും ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ട് ഉണ്ട്.
വിജയവാഡയിലെ ചില പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഗോദാവരി നദീതീരമാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്നും നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. ഭൂചലനത്തിൽ ആളപായവും നാശനഷ്ടങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടില്ല. പല ഇടങ്ങളിലും ശക്തമായ പ്രകമ്പനാണ് ഉണ്ടായത്.