ജപ്പാന്‍ ഭൂചലനം: മരണം 48 ആയി, വന്‍ ദുരന്തം കുറച്ചത് വീട് നിര്‍മാണ രീതി
ജപ്പാനില്‍ ഇന്നലെയുണ്ടായ ശക്തിയേറിയ ഭൂചലനത്തില്‍ മരണ സംഖ്യ 48 ആയി. 200 തവണ ജപ്പാനില്‍ തുടര്‍ ചലനങ്ങളുണ്ടായി. 1000 രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദുരിതബാധിതര്‍ക്ക് ഭക്ഷണം, വെള്ളം തുടങ്ങിയവ സൈന്യം വിതരണം ചെയ്യുന്നുണ്ട്. ജപ്പാന്‍ കടലില്‍ സുനാമി മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു. നിരവധി പേര്‍ ദുരന്തത്തില്‍ മരിച്ചതായി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിവോ കിഷിദ പറഞ്ഞു. ജപ്പാനൊപ്പം നിലകൊള്ളുമെന്നും എല്ലാ സഹായവും നല്‍കാമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
തിങ്കളാഴ്ചയാണ് പടിഞ്ഞാറന്‍ ജപ്പാനിലെ ദ്വീപില്‍ വൈകിട്ട് നാലരയോടെ 7.6 തീവ്രതയുള്ള ഭൂചലനമുണ്ടായത്. ജപ്പാന്‍ ജനതയ്ക്ക് ഭൂചലനത്തെ നേരിടാനുള്ള ശാസ്ത്രീയ അറിവുള്ളതും വീട് നിര്‍മാണ രീതികളുമാണ് ഭൂചലനത്തില്‍ കൂടുതല്‍ പേര്‍ക്ക് ജീവഹാനി തടയുന്നത് ഒഴിവാക്കിയത്. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഭൂചലനത്തെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ളവയാണ്. സാധാരണക്കാരുടെ വീടുകളെല്ലാം കനം കുറഞ്ഞ മരം കൊണ്ട് നിര്‍മിച്ചതാണ്.
വീട് നിര്‍മാണരീതി വന്‍ ദുരന്തം ഒഴിവാക്കി
വീടുകളെല്ലാം തകര്‍ന്നെങ്കിലും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് വലിയ പരുക്കില്ലാതെയാണ് മിക്കവരും രക്ഷപ്പെട്ടത്. ജപ്പാനില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും തിരമാലകളുടെ പരമാവധി ഉയരം 4 മീറ്റര്‍ (13 അടി) ആയിരുന്നുവെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. ജപ്പാന്‍ ആണവ പ്ലാന്റുകള്‍ സുരക്ഷിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ചില നഗരങ്ങളിലെ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇവിടെ ഹെലികോപ്ടര്‍ വഴി ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. വാജിമ നഗരത്തിലെ ഹിരോഷി മേഖലയില്‍ 36,000 ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു.
ജപ്പാന്‍ ലോകത്തെ ഏറ്റവും കൂടുതല്‍ ഭൂചലന മേഖല
ലോകത്തെ ഏറ്റവും കൂടുതല്‍ ഭൂചലനം നടക്കുന്ന മേഖലയാണ് ജപ്പാന്‍. അതിനാല്‍ ജപ്പാന്‍കാര്‍ ഭൂചലനത്തെ നേരിടാന്‍ സദാ സന്നദ്ധരാണ്. പക്ഷേ അതിശക്തമായ ഭൂചലനം ഇന്നലെ പലരെയും പരിഭ്രാന്തരാക്കി. ചിലര്‍ മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നാണ്. ഫിലിപ്പൈന്‍സ് ടെക്ടോണിക് പ്ലേറ്റും പസഫിക് പ്ലേറ്റും തെന്നി നീങ്ങുന്നതാണ് ഇവിടെ തുടര്‍ച്ചയായി ഭൂചലനത്തിന് കാരണം. ഏറ്റവും വലിയ യൂറേഷ്യന്‍, വടക്കേ അമേരിക്കന്‍ പ്ലേറ്റുകളിലാണ് ഇവ ചെന്ന് ഉരയുന്നത്. ഒരോ വര്‍ഷവും 9 സെ.മി ആണ് ടെക്ടോണിക് ചലനമെന്നാണ് അനുമാനം. 1923 ല്‍ വന്‍ഭൂചലനം ഇവിടെയുണ്ടായിരുന്നു.
🔺A 7.6 magnitude #earthquake struck #Japan on 1 January just after 16:00 local time
🔺The number of people killed from the quake currently stands at 48
🔺Homes and buildings have collapsed, destroying neighbourhoods
📷Aerial view of #Wajima City, #IshikawaPrefecture pic.twitter.com/j9NTSwakXA— Record GBA (@RecordGBA) January 2, 2024