ബംഗാൾ ഉൾക്കടലിൽ 3.9 തീവ്രതയുള്ള ഭൂചലനം. ഇന്ന് പുലർച്ചെയാണ് ഭൂചലനം റിപ്പോർട്ട് ചെയ്തതെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ മ്യാൻമറിനു സമീപമാണ് പ്രഭവ കേന്ദ്രം.
10 കി.മി താഴ്ചയിലാണ് ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ഏഴു മാസത്തിനിടെ ഇവിടെ മൂന്നു ഭൂചലനങ്ങളുണ്ടായിട്ടുണ്ട്. ജനുവരി 1 ന് 4.5 തീവ്രതയുള്ള ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. പുതുവത്സര ദിനത്തിൽ രാവിലെ 10.57 നായിരുന്നു അന്ന് ഭൂചലനം.
കഴിഞ്ഞ വർഷം ഡിസംബറിലും 5.1 തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു. ഡിസംബർ അഞ്ചിന് രാവിലെ 8.32 നായിരുന്നു ഭൂചലനം. സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് 10 കി.മി താഴ്ചയിലായിരുന്നു ഇത്.