ആൻഡമാന് സമീപം ഉൾക്കടലിൽ ഭൂചലനം

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാംബെൽ ഉൾക്കടലിൽ തിങ്കളാഴ്ച പുലർച്ചെ രണ്ട് തവണ ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കാംബെൽ ഉൾക്കടലിൽ ഉണ്ടായപ്പോൾ മിസോറാമിൽ റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

നാഷണൽ സെന്റർ ഫോർ സീമോളജിയുടെ കണക്ക് പ്രകാരം കാംബൽ ബേയിലെ ഭൂകമ്പത്തിന്റെ ആഴം ഭൂമിയിൽ നിന്നും 32 കിലോമീറ്റർ താഴെ ആണ് . കാര്യമായ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Leave a Comment