kerala earthquake 15/06/24: തൃശൂരിലും പാലക്കാട്ടും ഭൂചലനം; ആളുകൾ പരിഭ്രാന്തരായി വീടുവിട്ടിറങ്ങി

kerala earthquake 15/06/24: തൃശൂരിലും പാലക്കാട്ടും ഭൂചലനം; ആളുകൾ പരിഭ്രാന്തരായി വീടുവിട്ടിറങ്ങി

തൃശൂര്‍/പാലക്കാട്: തൃശൂരിലും പാലക്കാട്ടും നേരിയ ഭൂചലനം. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ മൂന്നു തീവ്രത രേഖപ്പെടുത്തിയതായി ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം ( National Center for Seismology) അറിയിച്ചു.

കുന്നംകുളത്തും ഗുരുവായൂർ, എരുമപ്പെട്ടി, ഭൂചലനം അനുഭവപ്പെട്ടു. പരിഭ്രാന്തരായ ജനങ്ങൾ വീടിനു പുറത്തിറങ്ങി. രാവിലെ 8.15 ന് 7 കി.മി താഴ്ചയിൽ ആണ് ഭൂചലന പ്രഭവ കേന്ദ്രം എന്നാണ് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. പ്രഭവ കേന്ദ്രത്തിൽ നിന്ന് ഏകദേശം 45-50km അകലെ ആണ് ഈ സ്ഥലങ്ങൾ.

കുന്നംകുളത്തുനിന്ന് 2.5 കിലോമീറ്റർ പടിഞ്ഞാറ് ആണ് പ്രഭവ കേന്ദ്രം എന്ന് ജർമ്മൻ ആസ്ഥാനമായ സ്വകാര്യ സൂചന നിരീക്ഷണ കേന്ദ്രം അറിയിച്ചു. എലവള്ളിയിൽ നിന്ന് 11.9 കിലോമീറ്റർ തെക്കാണ് പ്രഭവകേന്ദ്രം.

രണ്ട്‌ സെക്കന്റ്‌ നീണ്ടുനിൽക്കുന്ന പ്രകമ്പനമാണ്‌ അനുഭവപ്പെട്ടത്‌. പഴുന്നാന, കടങ്ങോട്‌, ആനായ്‌ക്കൽ തുടങ്ങിയ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടു. 2021ൽ ഇവിടെ ഉണ്ടായ ഭൂചലനത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ ഉണ്ടായിരുന്നു.

Image credit: x.com/ncs

ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലക്കാട് തിരുമറ്റക്കോട്, വേലൂർ, മുണ്ടൂര് , ചാഴിയാട്ടിരി മേഖലയിലാണ് ഭൂചലനമുണ്ടായത്. തിരുമറ്റക്കോട് പതിമൂന്നാം വാര്‍ഡ് ചാഴിയാട്ടിരി പ്രദേശത്ത് രാവിലെ 8.15നാണ് ശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്. രണ്ടിടങ്ങളിലായുണ്ടായ ഭൂചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

EARTHQUAKE DETAILS

Date & timeJun 15, 2024 02:45:26 UTC – 1 hour 50 minutes ago
Local timeSaturday, Jun 15, 2024, at 08:15 am (Asia/Kolkata GMT +5:30)
StatusConfirmed
Magnitude3.0
Depth7 km
Epicenter10.55°N / 76.05°E ThrissurKeralaIndia
Seismic antipode10.55°S / 103.95°W
ShakingIII Weak shaking near epicenter
Felt20 reports
Primary data sourceNCS (National Center for Seismology)
Weather at epicenterScattered Clouds  28.7°C (84 F), humidity: 70%, wind: 3 m/s (6 kts) from W
Estimated energy2 x 109 joules (554 kilowatt hours, equivalent to 0.477 tons of TNT) | about seismic energy
Chart Credit: Volcano Discovery

ഭൂമിക്കടിയിൽ നിന്ന് ഇടിമുഴക്കം പോലെ വൻ ശബ്ദം കേട്ടതായും ജനറൽ ഇളകിയതായും നാട്ടുകാർ പറഞ്ഞു. തുടർന്നാണ് പരിഭ്രാന്തരായി പലരും വീടിന് പുറത്തേക്ക് ഇറങ്ങി ഓടിയത്. എന്നാൽ ആശങ്കപ്പെടേണ്ട പെടേണ്ടതില്ലെന്നാണ് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ വിഭാഗവും അറിയിക്കുന്നത്. 7 കിലോമീറ്റർ മാത്രം താഴ്ചയിൽ  പ്രഭവ കേന്ദ്രം എന്നതിനാലാണ് വൻ ശബ്ദം കേൾക്കാൻ ഇടയായത് എന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു.

സാധാരണ തീവ്രത കുറഞ്ഞ ഭൂചലനത്തിന്റെ പരിധിയിലാണ് 3 ശക്തിയുള്ള ഭൂചലനം വരിക. 2.5 തീവ്രതയ്ക്ക് കുറവുള്ള ഭൂചലനങ്ങൾ പലപ്പോഴും അനുഭവപ്പെടാറില്ല. ഇതിനുമുകളിൽ വരുന്ന തീവ്രതയാണ് ജനൽ കുലുങ്ങിയും ശബ്ദം കേട്ടും അനുഭവപ്പെടുക. രണ്ടര മുതൽ 5 തീവ്രത വരെയുള്ള ഭൂചലനങ്ങൾ നേരിയതോതിൽ നാശനഷ്ടം വരുത്താറുണ്ട്. അഞ്ചര മുതൽ ആറു വരെ ശക്തിയുള്ളവയാണ് കെട്ടിടങ്ങളും മറ്റും തകരാൻ ഇടയാക്കുന്നത്. എന്നാൽ മൂന്നു തീവ്രതയുള്ള ഭൂചലനങ്ങൾ ഭൂമിക്കടിയിലെ പാറകളിൽ വിള്ളൽ ഉണ്ടാക്കാമെന്ന് വിദഗ്ധർ പറയുന്നു.

photo credit: National Center for Seismology

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്പ

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment