ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം
ഇന്തോനേഷ്യയിലെ തിമൂര്‍ മേഖലയില്‍ ശക്തമായ ഭൂചലനം. വീടുകള്‍ക്കും മറ്റും നാശനഷ്ടമുണ്ടായി. ആളപായം സംബന്ധിച്ച റിപ്പോര്‍ട്ടുകളില്ല. 6.1 തീവ്രതയുള്ള ഭൂചലനം പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ചരയോടെയാണ് അനുഭവപ്പെട്ടത്. യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഭൗമോപരിതലത്തില്‍ നിന്ന് 36.1 കി.മി താഴ്ചയിലാണ് ഭൂചലന പ്രഭവ കേന്ദ്രം.
കിഴക്കന്‍ നുസ തെങ്കാര പ്രവിശ്യയിയിലെ തലസ്ഥാനമായ കുപാങ്ങിന് വടക്കു കിഴക്കാണ് ഭൂചലന പ്രഭവ കേന്ദ്രം. കരമേഖലയിലാണ് ഭൂചലനമെന്നതിനാല്‍ സുനാമി മുന്നറിയിപ്പില്ല. ഇവിടത്തെ ചില ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഭൂചലനം ശക്തമായി അനുഭവപ്പെട്ടെന്നും സുനാമി മുന്നറിയിപ്പില്ലെന്നും Tsunami Center at Indonesia’s Meteorology, Climatology and Geophysical Agency തലവന്‍ ദര്‍യൊനൊ പറഞ്ഞു.
ഇന്തോനേഷ്യന്‍ കാലാവസ്ഥാ വകുപ്പിന്റെ ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭൂചലനത്തിന്റെ ശക്തി 6.6 ആണ്. പിന്നീട് 6.3 ആണെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ യു.എസ് ജിയോളജി സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം തീവ്രത 6.1 ആണ്.
പ്രദേശത്തെ നിരവധി വീടുകളും കെട്ടിടങ്ങളും ഭൂചലനത്തില്‍ തകര്‍ന്നുവെന്ന് ദര്‍യൊനൊ എക്‌സ് പ്ലാറ്റ്‌ഫോമില്‍ അറിയിച്ചു. ആളുകള്‍ വീട്ടില്‍ നിന്ന് ഭയചിതരായി പുറത്തേക്ക് ഓടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഗവര്‍ണര്‍ ഓഫിസ് ഉള്‍പ്പെടെ ഭൂചലനത്തില്‍ കേടുപാടുകള്‍ സംഭവിച്ചു.
#Earthquake Alert#Indonesia‘s #TimorIsland experiences a 6.1-magnitude earthquake.
22 Km Ne Of Kupang
Depth: 36.1 KM#TimorIslandEarthquake #quake #tremor#earthquake_indonesia #indonesia #indonesia_earthquakes #USGS pic.twitter.com/bWF5OTGxYE— know the Unknown (@imurpartha) November 1, 2023
റിംഗ് ഓഫ് ഫയര്‍
2.7 കോടി പേര്‍ താമസിക്കുന്ന ഇന്തോനേഷ്യ ഭൂചലന മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. റിംഗ് ഓഫ് ഫയര്‍ എന്നാണ് ഈ മേഖല അറിയപ്പെടുന്നത്. പസഫിക് മേഖലയിലെ പ്രധാന ഭൂചലന കേന്ദ്രമാണ് ഇന്തോനേഷ്യ. ഇവിടെ അഗ്നി പര്‍വത സ്‌ഫോടനങ്ങളും പതിവാണ്.
കഴിഞ്ഞ വര്‍ഷം വെസ്റ്റ് ജാവയിലെ സിയാന്‍ജുര്‍ സിറ്റിയിലുണ്ടായ 5.6 തീവ്രതയുള്ള ഭൂചലനത്തില്‍ 602 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2018 ലെ സുനാമിക്ക് ശേഷം മരണസംഖ്യ കൂടിയ ഭൂചലനമായിരുന്നു ഇത്.
2018ലെ സുനാമിയില്‍ 4,300 പേരാണ് ഇന്തോനേഷ്യയില്‍ കൊല്ലപ്പെട്ടത്. ലോകത്ത് വിവിധ രാജ്യങ്ങളെ ബാധിച്ച് 2004 ലെ സുനാമിയില്‍ ഇന്തോനേഷ്യയില്‍ 2.3 ലക്ഷം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്തോനേഷ്യയിലെ വടക്കന്‍ പ്രവിശ്യയായ ആച്ചെയിലാണ് കൂടുതല്‍ പേരും മരിച്ചത്.