Earthquake california 06/12/24: അമേരിക്കയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
അമേരിക്കയിലെ വടക്കൻ കാലിഫോർണിയയിൽ ശക്തമായ ഭൂചലന അനുഭവപ്പെട്ടതിനെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂചലനത്തിന് റിക്ടർ സ്‌കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ഭൂചലനത്തിന് പിന്നാലെ കാലിഫോർണിയ, ഒറിഗോൺ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പെട്രോളിയ, സ്‌കോട്ടിയ, കോബ് എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി.
Ferndale ലെക്ക് 100 കി.മി പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ഭൗമോപരി അതിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം. Humboldt കൗണ്ടിലാണ് പ്രഭവകേന്ദ്രം. വടക്കൻ സാൻ ഫ്രാൻസിസ് കോയിൽ നിന്ന് 418 കിലോമീറ്റർ അകലെയാണിത്.
ഭൂചലനത്തെ തുടർന്ന് യുഎസ് – മെക്സിക്കോ അതിർത്തിയിലെ പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് സുനാമി മുന്നറിയിപ്പ് പ്രഖ്യാപനത്തെ തുടർന്ന് ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി. തീരദേശവാസികളെ ഒഴിപ്പിക്കുകയാണ്.
കാലിഫോർണിയ തീരത്ത് ഉയർന്ന തിരമാലകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എങ്കിലും സുനാമി സൂചനകൾ നിലവിലില്ല. അമേരിക്കയുടെ പടിഞ്ഞാറൻ തീരമേഖലകളിൽ നിരവധി ടെക് ടോണിക് പ്ലേറ്റുകൾ ഉള്ളതിനാൽ, ഇവിടം സ്ഥിരം ഭൂചലന മേഖലയാണ്. എല്ലാവർഷവും 10 മുതൽ 15 വരെ ഭൂചലനങ്ങൾ ഈ മേഖലകളിൽ ഉണ്ടാകാറുണ്ടെന്ന് വിദഗ്ധർ പറയുന്നു.
ഓരോ വർഷവും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 20,000 ഭൂചലനങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഒരു ദിവസം 55 സ്ഥലങ്ങളിൽ ഭൂചലനങ്ങൾ ഉണ്ടാകുന്നുണ്ട്.