ഇന്ത്യയിൽ ഭൂചലന മുന്നറിയിപ്പ് അവതരിപ്പിച്ച് ഗൂഗിൾ

ഭൂകമ്പവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ ഇനി ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമാകും. ഫോണിലെ സെൻസറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ ഫീച്ചർ ഗൂഗിൾ രാജ്യത്ത് അവതരിപ്പിച്ചു. ഫോണിന്റെ ആക്‌സിലറോ മീറ്റർ പോലുള്ള സെൻസറുകൾ ഉപയോഗിച്ചാണ് ഗൂഗിൾ ഭൂമികുലുക്കം തിരിച്ചറിയുന്നത്. എന്തെങ്കിലും തരത്തിലുള്ള വ്യതിയാനങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ അറിയിപ്പ് നൽകും.

ൻഡ്രോയിഡ് എർത്ത് ക്വേക്ക് അലേർട്ട് സിറ്റം എന്ന ഫീച്ചർ ഇതിനോടകം തന്നെ വിവിധ രാജ്യങ്ങളിൽ അവതരിപ്പിച്ചു കഴിഞ്ഞു. ഭൂമികുലുക്കം ഉണ്ടാകുന്നതിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ വിവരം അറിയിക്കുന്നു എന്നതിനാൽ ജനങ്ങൾക്ക് മുൻകരുതൽ എടുക്കാനാകുമെന്ന് ഗൂഗിൾ ഉറപ്പു നൽകുന്നു. നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി, നാഷണൽ സീസ്‌മോളജി സെന്റർ എന്നിവയുമായി കൂടിയാലോചിച്ചതിന് ശേഷമാണ് ഗൂഗിൾ പുതിയ ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിച്ചത്.

എങ്ങനെ പ്രവർത്തിപ്പിക്കാം

ഭൂകമ്പങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന ഒരു കുഞ്ഞൻ ഭൂകമ്പമാപിനിയാക്കി ഫോണിനെ മാറ്റുകയാണ് പുതിയ ഫീച്ചറിലൂടെ ചെയ്യുന്നതെന്ന് ഗൂഗിൾ പറയുന്നു. ഇതിന്റെ ഭാഗമായി ഫോണിലെ ആക്‌സലെറോ മീറ്ററിനെ ഒരു സീസ്‌മോഗ്രാഫ് ആയി ഉപയോഗിക്കും.ചാർജ് ചെയ്യുന്നതിന് പ്ലഗിൽ കണ്ക്ട് ചെയ്ത് മേശപ്പുറത്ത് വെക്കുന്ന ഫോണിന് ഭൂകമ്പത്തിന്റെ ആദ്യ സൂചനകൾ തിരിച്ചറിയാനാകും.

പ്രദേശത്ത് ഒന്നിലധികം ഫോണുകൾ സമാന ചലനം തിരിച്ചറിയുന്നതോടെ ഗൂഗിൾ സെർവറുകൾ ഇത് ഭൂകമ്പമാണെന്ന് മനസിലാക്കുന്നു. തുടർന്ന് ഇത് എവിടെയെന്നും എത്ര മാത്രം ശക്തമെന്നും തിരിച്ചറിയും. ഇതിന് ശേഷമാകും ഗൂഗിൾ ഫോണുകളിൽഅലർട്ട് നൽകുക.

 രണ്ട് തരം അലർട്ടുകൾ നൽകും

രണ്ട് തരം അലേർട്ട് ആണ് നൽകുക. 4.5 വ്യാപ്തിയിലുള്ള എംഎംഐ 3, 4 ഭൂകമ്പങ്ങൾക്ക് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള Be Aware Alert ആണ് നൽകുക. 4.5 വ്യാപ്തിയിൽ എംഎംഐ 5 ന് മുകളിലുള്ള ഭൂകമ്പനങ്ങൾക്ക് ‘Take action alert’ ആണ് നൽകുക. രക്ഷപ്പെടാനുള്ള നടപടികൾ സ്വീകരിക്കാനാണിത്.

ശക്തമായ ഭൂകമ്പങ്ങൾ വരുമ്പോൾ ഫോണിലെ ‘ഡു നോട്ട് ഡിസ്റ്റർബ്’ സംവിധാനത്തെ മറികടന്നാണ് അറിയിപ്പുകൾ നൽകുക. സ്ക്രീൻ ഓൺ ആവുകയും ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കുകയും ചെയ്യും. സുരക്ഷയ്ക്കായി എന്തെല്ലാം ചെയ്യണമെന്ന നിർദേശവും അലർട്ടിൽ ഉണ്ടാവും.
ഭൂകമ്പത്തെ തുടർന്നുള്ള പ്രകമ്പനങ്ങൾ ഭൂമിയ്ക്കടിയിലൂടെ സഞ്ചരിക്കുന്നതിനേക്കാൾ പ്രകാശ വേഗതയിലാണ് ഇന്റർനെറ്റ് സിഗ്നലുകൾ സഞ്ചരിക്കുക.

അതുകൊണ്ട് ഭൂകമ്പനം ഉണ്ടാകുന്നതിന് സെക്കന്റുകൾക്ക് മുമ്പ് തന്നെ അറിയിപ്പുകൾ ഫോണിലെത്തും. ഗൂഗിൾ സെർച്ച്, മാപ്പ് എന്നിവ വഴി പ്രളയം, കൊടുങ്കാറ്റ് പോലുള്ള പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിന് വേണ്ടിയും എൻഡിഎംഎയുമായി സഹകരിച്ചുവരികയാണെന്നും ഗൂഗിൾ പറഞ്ഞു.

Earthquake near me പോലുള്ള വിവരങ്ങൾ ഗൂഗിളിൽ തിരഞ്ഞാൽ ഇത് സംബന്ധിച്ച വിവരങ്ങൾ അറിയാനാവും. ആൻഡ്രോയിഡ് ഫോൺ പിന്തുണയ്ക്കുന്ന എല്ലാ ഭാഷകളിലും അറിയിപ്പ് ലഭിക്കും.

ഇന്ത്യയിൽ ഭൂചലന മുന്നറിയിപ്പ്  അവതരിപ്പിച്ച് ഗൂഗിൾ
ഇന്ത്യയിൽ ഭൂചലന മുന്നറിയിപ്പ് അവതരിപ്പിച്ച് ഗൂഗിൾ
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment