Earthquake 30/11/24: ഒമാന്റെ തലസ്ഥാന നഗരിയിലും പരിസരങ്ങളിലും ഭൂചലനം
ഒമാന്റെ തലസ്ഥാന നഗരിയിലും പരിസരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി സുൽത്താൻ ഖബൂസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 8 കിലോമീറ്റർ ആഴത്തിൽ രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ തീവ്രത 2.3 ആണ്. പ്രാദേശിക സമയം 11.06ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്. നേരിയ ഭൂചലനം ആണെന്ന് മത്ര സൂഖിലെ വ്യാപാരികൾ പറഞ്ഞു. എന്നാൽ എവിടെയും അപകട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.