kerala weather (19/09/24) : കാലർഷം തീരും മുൻപേ കേരളത്തിൽ വരണ്ട കാലാവസ്ഥ മുന്നറിയിപ്പ്, തമിഴ്നാട്ടിൽ ചൂട് കൂടും

kerala weather (19/09/24) : കാലർഷം തീരും മുൻപേ കേരളത്തിൽ വരണ്ട കാലാവസ്ഥ മുന്നറിയിപ്പ്, തമിഴ്നാട്ടിൽ ചൂട് കൂടും

കാല വർഷം അവസാനിക്കും മുൻപേ കേരളം വരണ്ട കാലാവസ്ഥയിലേക്ക്. തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) സീസൺ തുടങ്ങിയതിനു ശേഷം കാലവർഷം അവസാനിക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കേ കേരളത്തിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടു തുടങ്ങി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം വിവിധ ജില്ലകളിൽ വരണ്ട കാലാവസ്ഥ മുന്നറിയിപ്പ് നൽകി.

അടുത്ത അഞ്ചുദിവസത്തേക്ക് നാലു ജില്ലകളിൽ വരണ്ട കാലാവസ്ഥ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. സെപ്റ്റംബർ 20 നും 21 നും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വരണ്ട കാലാവസ്ഥ പ്രവചനം ഉണ്ട്.

കേരളതീരത്തും ലക്ഷദ്വീപിലും മത്സ്യബന്ധനത്തിന് വിലക്കില്ല. കേരളത്തിൽ അന്തരീക്ഷ താപനില കഴിഞ്ഞ ദിവസങ്ങളെ പോലെ തുടരും. തമിഴ്നാട്ടിൽ ചൂട് 40 ഡിഗ്രി വരെ അനുഭവപ്പെടും. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ വെള്ളിയാഴ്ച മുതൽ ചൂട് കൂടി തുടങ്ങുമെന്നാണ് Metbeat Weather ൻ്റെ നിരീക്ഷണം.

സാധാരണ അനുഭവപ്പെടുന്ന ചൂടിനേക്കാൾ പകൽ താപനില ഉയരും. തമിഴ്നാട്ടിൽ സാധാരണയേക്കാൾ നാല് ഡിഗ്രി വരെ താപനില കൂടും. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ ഈ മാസം 19 നും 20 നും ചൂട് കൂടും. കാലവർഷം അവസാനിക്കും മുമ്പ് ഈ പ്രദേശങ്ങളിൽ കാലാവസ്ഥ വകുപ്പ് ചൂട് കൂടുന്നതിന്റെ മുന്നറിയിപ്പും പുറപ്പെടുവിച്ചു.

കഴിഞ്ഞദിവസം കരകയറിയ ന്യൂനമർദ്ദം തുടരുന്നതിനാൽ പടിഞ്ഞാറൻ ഉത്തർപ്രദേശ് പടിഞ്ഞാറ് മധ്യപ്രദേശ് എന്നിവങ്ങളിൽ കനത്ത മഴയും പ്രാദേശിക പ്രളയവും തുടരും. ഉത്തരേന്ത്യയിലെ ന്യൂനമർദ്ദത്തെ തുടർന്നുള്ള മഴ അടുത്ത ദിവസങ്ങളിൽ കുറയുകയും കിഴക്കൻ ഇന്ത്യയിൽ ഇടിയോടുകൂടിയ മഴ തുടങ്ങുകയും ചെയ്യും.

ആന്ധ്ര പ്രദേശ്, തെലങ്കാന, ചത്തീസ്ഗഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇടിയോട് മഴ തുടങ്ങുക.

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment