ഡോക്സുരി ചുഴലിക്കാറ്റിന്റെ ഫലമായി ചൈനീസ് തലസ്ഥാനമായ ബീജിംഗിൽ ഈ വർഷത്തെ ഏറ്റവും ശക്തമായ മഴ രേഖപ്പെടുത്തി.തിങ്കളാഴ്ച രാത്രി ബീജിംഗിൽ ശരാശരി മഴ 140.7 മില്ലിമീറ്റർ (5.5 ഇഞ്ച്),ഫാങ്‌ഷാൻ പ്രദേശത്ത് രേഖപ്പെടുത്തിയ പരമാവധി മഴ 500.4 മില്ലിമീറ്റർ (19.7 ഇഞ്ച്) എന്നിങ്ങനെയാണെന്ന് നഗരത്തിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തിങ്കളാഴ്ച രാവിലെയോടെ തെക്കൻ,പടിഞ്ഞാറൻ മേഖലകളിൽ മഴ ശക്തമായിരുന്നു.
നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാന മാധ്യമങ്ങൾ അറിയിച്ചു.
ചൈനയിൽ വീശിയടിക്കുന്ന ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് ഡോക്‌സുരി. ബീജിംഗ് ഉൾപ്പെടെ രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട് ആണ്.
ബെയ്ജിംഗിലെ 22 ദശലക്ഷം ആളുകളും ടിയാൻജിനിലെ 14 ദശലക്ഷം ആളുകളും ഹെബെയ്, ഷാൻസി, ഷാൻഡോംഗ്, ഹെനാൻ പ്രവിശ്യകളുടെ ചില ഭാഗങ്ങളും റെഡ് അലേർട്ട് ഉൾപെടുന്നു. 2011ന് ശേഷം ആദ്യമായാണ് ഇത്രയും ശക്തമായ മഴ മുന്നറിയിപ്പെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സിസിടിവി ബ്രോഡ്‌കാസ്റ്റർ പറയുന്നതനുസരിച്ച്, ബീജിംഗിലെ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് 31,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം 20,000 പേരെ അടുത്തുള്ള നഗരമായ ഷിജിയാസുവാങ്ങിന്റെ ചില ഭാഗങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു.
On July 28, Jinan, Shandong was affected by typhoon "Doksuri", there was a sudden heavy rain causing major flooding. Many car was flooded.#flooding #storm #cyclone #lluvias #chuva #flood #weather #tornado #typhoon #typhoon #inundación #洪水 #pagbaha #rain #台风 #杜苏芮 pic.twitter.com/1ajn3w47hw
— Unstoppable Weather (@Unstop_weather) July 29, 2023
ബീജിംഗിലെ 4,000-ലധികം നിർമ്മാണ സൈറ്റുകളിലെ ജോലികൾ നിർത്തിവച്ചു, ഏകദേശം 20,000 കെട്ടിടങ്ങൾക്ക് കേടുപാടുകൾ ഉണ്ടായി. നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Updated! This year's No. 5 typhoon "Doksuri" is approaching China, and the maximum wind force in the center has reached level 16.#flooding #storm #cyclone #lluvias #chuva #flood #weather #tornado #typhoon #typhoon #inundación #洪水 #pagbaha #rain #台风 #杜苏芮 pic.twitter.com/Yds9dxcMwx
— Unstoppable Weather (@Unstop_weather) July 28, 2023
ഈ ആഴ്‌ച ആദ്യം പസഫിക് സമുദ്രത്തിനു കുറുകെ വീശിയടിച്ച ഡോക്‌സുരി ഒരു സൂപ്പർ ടൈഫൂൺ ആയിരുന്നു. എന്നാൽ ഫിലിപ്പീൻസിനടുത്തെത്തിയപ്പോൾ അതിന്റെ തീവ്രത കുറഞ്ഞു. അവിടെ നിരവധി ആളുകൾ കൊല്ലപ്പെട്ടു.വെള്ളിയാഴ്ച ചൈനയുടെ തെക്കുകിഴക്ക് ഭാഗത്തേക്ക് ചുഴലിക്കാറ്റിന്റെ ഫലമായി 175km/h (110mph) വരെ വൻ തിരമാലകളും, കാറ്റും ഉണ്ടായിരുന്നു.ഇത് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കി. തെക്കൻ ഫുജിയാൻ പ്രവിശ്യയിലെ 880,000-ത്തിലധികം ആളുകളെ കൊടുങ്കാറ്റ് ബാധിച്ചതായി സംസ്ഥാന മാധ്യമങ്ങൾ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.
ഡോക്‌സുരി ചുഴലിക്കാറ്റ് കുറയുമ്പോൾ അടുത്തതായി ഖാനൂൻ ചുഴലിക്കാറ്റ് ഈ ആഴ്ച ചൈനയിൽ ജനസാന്ദ്രതയുള്ള തീരത്ത് ആഞ്ഞടിക്കുമെന്നും മുന്നറിയിപ്പുണ്ട്.ഡോക്സുരി ചുഴലിക്കാറ്റിനെ തുടർന്ന് ചോളം ഉൾപ്പെടെ നിരവധി കൃഷികൾ നശിച്ചെന്ന് അധികൃതർ പറഞ്ഞു.ശാസ്ത്രജ്ഞർ പറയുന്നതനുസരിച്ച്, റെക്കോർഡ് താപനിലയുടെ ഒരു വേനൽക്കാലത്തിനുശേഷം കൊടുങ്കാറ്റുകൾ ചൈനയെ ആക്രമിക്കുന്നു. തീവ്രമായ കാലാവസ്ഥ വ്യതിയാനം ചൈനയെ പിടിച്ചുലക്കുകയാണ്.
Typhoon Doksuri brings aftermath of heavy rain and strong winds to China.#flooding #storm #cyclone #lluvias #chuva #flood #weather #tornado #typhoon #inundación #洪水 #pagbaha #बाढ़ #台风 #杜苏芮 #暴雨 #china pic.twitter.com/pIv5AajuqB
— Unstoppable Weather (@Unstop_weather) July 31, 2023