അടുക്കളയിലെ ഈ സാധനങ്ങൾ മതി മുടി തഴച്ചു വളരാൻ

നീണ്ട ഇടതൂർന്ന മുടി സ്വപ്നം കാണാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ മുടികൊഴിച്ചിലും താരനും എല്ലാം ഈ സ്വപ്നത്തെ തല്ലിക്കൊടുത്തുന്നു. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ അടുക്കളയിൽ ഉള്ള സാധനങ്ങൾ കൊണ്ടുതന്നെ ആരോഗ്യമുള്ള ഇടതൂർന്ന മുടി വളർത്തിയെടുക്കാം.

അയൺ അടങ്ങിയ ഭക്ഷണങ്ങൾ

സ്ത്രീകളിലെ മുടികൊഴിച്ചിലിന് പ്രധാന കാരണം അയണിന്റ കുറവാണ്. ചുവന്ന ചീരയും മാംസ ഭക്ഷണവുമെല്ലാം ശരീരത്തിനാവശ്യമായ അയണ്‍ പ്രദാനം ചെയ്യും. പ്രോട്ടീനും വൈറ്റമിന്‍ കെയും അടങ്ങിയ ഭക്ഷണം മുടിയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്.

കറിവേപ്പില

മുടിയ്ക്ക് നല്ല തിളക്കവും നിറവും നൽകാൻ കറിവേപ്പില ഏറെ നല്ലതാണ്. മുടിയ്ക്ക് കട്ടി കൂട്ടാൻ ഏറെ നല്ലതാണ് കറിവേപ്പില.

സവാള

മുടികൊഴിച്ചിലും അകാല നരയും മാറ്റാൻ ഏറെ മികച്ചതാണ് സവാളയും കറിവേപ്പിലയും. ഒരു പിടി കറിവേപ്പില നന്നായി അരച്ച് എടുത്ത ശേഷം ഇതിലേക്ക് അൽപ്പം സവാള നീര് ഒഴിച്ച് യോജിപ്പിക്കുക. ഈ മിശ്രിതം ഒരു മണിക്കൂർ മുടിയിൽ വച്ച ശേഷം കഴുകി വൃത്തിയാക്കാം.

നെല്ലിക്ക

കറിവേപ്പിലയും ഉലുവയും നെല്ലിക്കയും മികച്ചൊരു പായ്ക്കാണ്. ഒരു നെല്ലിക്ക, ഒരു പിടി കറിവേപ്പില, കുറച്ച് ഉലുവ എന്നീ ചേരുവകൾ നന്നായി അരച്ച് എടുക്കുക. ഈ പേസ്റ്റ് തലയോട്ടിയിലും മുടിയിലുമിട്ട് 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാം

വെളിച്ചെണ്ണ

മുടി വളരാൻ ഏറെ മികച്ചതാണ് വെളിച്ചെണ്ണ. ഇതിലേക്ക് അൽപ്പം കറിവേപ്പില കൂടി ചേർത്താൽ ഗുണങ്ങൾ ഇരട്ടിയാകും. കുറച്ച് വെളിച്ചെണ്ണയിൽ ഒരു പിടി കറിവേപ്പില എടുത്ത് നന്നായി ചൂടാക്കുക. എണ്ണ ചൂടാറിയ ശേഷം ഇത് മുടിയിൽ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂറിന് ശേഷം കുളിക്കുക.

തൈര്

മുടിയ്ക്ക് പല തരത്തിലുള്ള ഗുണങ്ങളാണ് തൈരും കറിവേപ്പിലയും ചേർന്നാൽ ലഭിക്കുന്നത്. ഒരു പിടി കറിവേപ്പിലയെടുത്ത് നന്നായി അരച്ച് എടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തൈരും ചേർത്ത് യോജിപ്പിക്കുക. ഇത് മുടിയിൽ തേച്ച് 20 മിനിറ്റിന് ശേഷം കഴുകി കളയാം.

ഭക്ഷണത്തിൽ ഉൾപ്പെടുത്താം

കറിവേപ്പില മുടിയിൽ തേയ്ക്കുന്നത് മാത്രമല്ല കഴിക്കുന്നതും നല്ലതാണ്. ചോറിലും കറികളിലുമൊക്കെ കറിവേപ്പിലയുടെ പൊടി ചേർക്കാൻ ശ്രമിക്കുക. ബട്ടർ മിൽക്കിൽ കറിവേപ്പില ചേർത്ത് കുടിക്കുന്നതും നല്ലതാണ്. കൂടാതെ
മുടിയുടെ കറുപ്പ് നിറം നഷ്ടമാവാതിരിക്കാന്‍ ബയോട്ടിന്‍ അടങ്ങിയ ഭക്ഷണം നല്ലതാണ്. സോയാബീന്‍, കുത്തരി, ഓട്സ്, അണ്ടിപ്പരിപ്പ് എന്നിവയിലെല്ലാം ബയോട്ടിനുണ്ട്.

ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഷാംപൂ ഉപയോഗിച്ച് തല വൃത്തിയാക്കണം. അല്ലെങ്കില്‍ പൊടിയും വിയര്‍പ്പും അടിഞ്ഞ് താരന്‍ വരാനിടയുണ്ട്. ആഴ്ചയില്‍ ഒരു തവണ വെളിച്ചെണ്ണ തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് കഴുകിക്കളയുന്നതും നല്ലതാണ്.

താരനും മുടികൊഴിച്ചിലും നിയന്ത്രണാതീതമാണെങ്കില്‍‌ ഡോക്ടറെ കണ്ട് എണ്ണയോ ഷാംപൂവോ ഉപയോഗിക്കുന്നതാണ് നല്ലത്. തലയണ, ചീപ്പ് എന്നിവയെല്ലാം വൃത്തിയായി സൂക്ഷിക്കണം.
നരച്ച മുടികള്‍ കറുപ്പിക്കാനുള്ള ഡൈ ഉപയോഗിക്കുമ്പോള്‍ പി.പി.ഡി കുറഞ്ഞ ഡൈ ഉപയോഗിക്കണം. കളര്‍ ചെയ്യുമ്പോള്‍ അമോണിയ ഇല്ലാത്തവ ഉപയോഗിക്കാനും ശ്രദ്ധിക്കണം.

Leave a Comment