വേണം കരുതൽ ; വളർത്തു മൃഗങ്ങൾ ഉഷ്ണ രോഗ ഭീഷണിയിൽ

വേണം കരുതൽ ; വളർത്തു മൃഗങ്ങൾ ഉഷ്ണ രോഗ ഭീഷണിയിൽ

വേനൽ കടുത്തു, വേണം വളർത്തുമൃഗങ്ങളുടെ കാര്യത്തിലും ശ്രദ്ധ. കന്നുകാലികൾ, പോത്ത്, പൂ ച്ച, പലതരം അലങ്കാര പക്ഷികൾ, നായകൾ, അലങ്കാര മത്സ്യങ്ങൾ തുടങ്ങിയവ ഉഷ്ണ രോഗ ഭീഷണിയിലാണ്. നിർജലീകരണം ഉൾപ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ വ്യാപകമാവുകയാണ്.

കോഴി, താറാവ് എന്നിവയിൽ വൈറസ് രോഗവും വ്യാപിക്കുന്നുണ്ട്. കന്നുകാ ലികളിലെ നിർജലീകരണം പാലുത്പാദനത്തിൽ ഗണ്യ മായ കുറവുണ്ടാക്കുന്നു. ചൂട് കാരണം പക്ഷി മൃഗങ്ങൾക്ക് വിശപ്പും പ്രതിരോധശേഷി യും കുറയും. വിയർപ്പിലൂടെ യും മൂത്രത്തിലൂടെയും ശരീരത്തിൽ നിന്നു ധാതു ലവണങ്ങൾ നഷ്ടമാകുന്നതിനാൽ ആരോഗ്യപ്രശ്നങ്ങൾ വർധിക്കാൻ ഇടയാകും.

വളർത്തു പക്ഷികളിലും പൂച്ചകളിലും നായ്ക്കളിലും വരണ്ട ചർമവും രോമം കൊഴിച്ചിലും വ്യാപകമായിട്ടുണ്ട്. പക്ഷികളുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ വേണം. മൃഗങ്ങൾ ശരീര താ പനില കുറയ്ക്കാൻ ഒരു പരിധി വരെ സ്വയം മുൻകരുതൽ സ്വീകരിക്കുന്നുണ്ടെങ്കിലും

പക്ഷികൾക്ക് ഇതിനുള്ള കഴിവില്ല. ശരീരതാപത്തെക്കാൾ ഒരു ഡിഗ്രി ഉയർന്നാൽ പോലും കുഴഞ്ഞുവീഴാനുള്ള സാധ്യത കൂടുതലാണ്. ഉച്ചസമയത്ത് കന്നുകാലികളെ കുളിപ്പിക്കരുത്. ശരീരതാപം കുറയുന്നതോടെ ശരീരത്തിന് കൂടുതൽ ഊർജ്ജം ഉപയോഗിക്കേണ്ടിവരും. ഇത് ജീവന് ആപത്താണ്. രാവിലെയും വൈകിട്ടും ഇവയെ കുളിപ്പിക്കാം.

വേനൽ ചൂട് കനത്തതോടെ വളർത്തുമൃഗങ്ങൾ പക്ഷികൾ എന്നിവയുടെ പരിഗണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും ആരോഗ്യപ്രശ്നങ്ങൾ കണ്ടാൽ ഉടൻ മൃഗാശുപത്രികളെ സമീപിക്കണമെന്നും മൃഗസംരക്ഷണ ഓഫീസർമാർ പറയുന്നു.

ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

. രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെ മൃഗങ്ങളെ മരത്തണലിലോ കൂടുകളിലോ സംരക്ഷിക്കുക.

  • കടുത്ത ചൂടുള്ളപ്പോൾ മൃഗങ്ങളെ കുളിപ്പിക്കരുത്
  • ധാരാളം വെള്ളം നൽകുക
  • പക്ഷികൾക്ക് വെള്ളം കൊടുക്കുമ്പോൾ പാത്രത്തിൽ ഐസ് ഇടുക

.തൊഴുത്തുകളിൽ ഫാനുകൾ ഘടിപ്പിക്കുക

  • പശുക്കൾക്ക് പച്ചപ്പുല്ല് കൂടുതലായി കൊടുക്കുക

.കൂടിന് മുകളിൽ ഓല, വൈക്കോൽ പാകുക

.രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെ തീറ്റ കൊടുക്കരുത്

രാവിലെയും വൈകിട്ടും മാത്രം തീറ്റ നൽകുക

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.