കത്തിയെരിഞ്ഞു ഡൽഹി : താപനില 52 ഡിഗ്രി
ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയിൽ താപനില 52 ഡിഗ്രിഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. മുംഗേഷ്പുർ കാലാവസ്ഥാ നിലയത്തിലാണ് ബുധനാഴ്ച 52.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയത്.
ചൂടിനൊപ്പം അന്തരീക്ഷ ഈർപ്പത്തിന്റെ അളവും വൻതോതിൽ ഉയരുകയാണ്. ശരാശരി അന്തരീക്ഷ ഈർപ്പവുമായി താരതമ്യം ചെയ്യുമ്പോൾ 2014-2023 വരെ വേനൽക്കാലത്ത് അനുഭവപ്പെട്ട ശരാശരി ഈർപ്പം 8% കൂടുതലാണ്. 2001 മുതൽ 2010 വരെയുള്ള വേനൽക്കാലത്ത് ശരാശരി അന്തരീക്ഷ ഈർപ്പം 52.5% ആയിരുന്നു.
നരേല, നജഫഗഡ് തുടങ്ങിയ പ്രദേശങ്ങളിലും ചൂട് 50 ഡിഗ്രിക്ക് മേലെയാണ് രേഖപ്പെടുത്തിയത്. രാജസ്ഥാനിലെ ഫലോദിയിൽ 51 ഡിഗ്രി സെൽഷ്യസാണ് താപനില. ഹരിയാണയിലെ സിർസയിൽ 50.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
റെക്കോർഡ് താപനിലക്കിടെ ഡൽഹി നഗരത്തിന്റെ വൈദ്യുതി ഉപഭോഗം 8,302 മെഗാവാട്ടിലെത്തി. ചരിത്രത്തിൽ ആദ്യമായാണ് വൈദ്യുതി ആവശ്യകത 8,300 മെഗാവാട്ട് കടക്കുന്നത്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.