ചൈനയിൽ നാശംവിതച്ച് താനിം ചുഴലിക്കാറ്റ്, വേഗത 140 കി.മി, കേരളത്തിലും മഴ സാധ്യത

തെക്കുകിഴക്കൻ ചൈനയിൽ താലിം ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴ. 2.30 ലക്ഷം പേരെ മാറ്റിപാർപ്പിച്ചു. ദക്ഷിണ കൊറിയയിലും കനത്ത മഴ തുടരുകയാണ്. ഉരുൾപൊട്ടലിലും പേമാരിയിലും മരിച്ചവരുടെ എണ്ണം 41 ആയി. താലിം ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറിൽ 140 കി.മിലെത്തിയിട്ടുണ്ട്. തിങ്കളാഴ്ച അർധരാത്രിയാണ് ഈ വേഗതയിൽ താനിം എത്തിയത്. ചൊവ്വാഴ്ച ഗ്വാൻക്‌സിയിലാണ് താനിം കരകയറിയത്. മരങ്ങൾ വാഹനങ്ങൾക്ക് മുകളിൽ വീണും മറ്റും അപകടമുണ്ടായി. 2,700 മത്സ്യബന്ധന വള്ളങ്ങൾ കരയ്ക്കടുപ്പിച്ചു. 8,200 മത്സ്യത്തൊഴിലാളികളെ മാറ്റിപാർപ്പിച്ചു.

അതേസമയം, ചൈനയിലെ സിൻജിയാങ് മേഖലയിൽ താപനില 52 ഡിഗ്രിയിൽ ഉഷ്ണതരംഗം തുടരുകയുമാണ്.

ബംഗാൾ ഉൾക്കടലും ദക്ഷിണ ചൈനാ കടലും സജീവമാകുന്നുവെന്നും ഇതുമൂലം കേരളത്തിലും മഴ ഒറ്റപ്പെട്ട രീതിയിൽ ലഭിക്കുമെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്നലെ മുതലാണ് ചൈനയിൽ താലിം ചുഴലിക്കാറ്റിനെ തുടർന്ന് മഴ ലഭിച്ചു തുടങ്ങിയത്. തീരദേശങ്ങളിൽ മഴ ശക്തമാണ്. വിയറ്റ്‌നാമിനോടടുത്ത മേഖല ആയതിനാൽ പലതും ടൂറിസ്റ്റ് കേന്ദ്രങ്ങളുമാണ്. ഈ മേഖലയിൽ വിമാന സർവിസുകളും നിർത്തിവച്ചു.

അതേസമയം, ജപ്പാനിൽ കടുത്ത ചൂട് തുടരുകയാണ്. 60 പേരെ ഉഷ്ണതരംഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജപ്പാനിലിലെ ടോക്യോ ഡിസ്‌നൈൽലാന്റിൽ ഡിസ്‌നി കടലിലും കൊടുംചൂടിനെ തുടർന്ന് കടൽത്തീര വിനോദ പ്രവർത്തനങ്ങൾക്ക് സർക്കാർ വിലക്കേർപ്പെടുത്തി. രാജ്യത്തെ 47 മേഖലകളിൽ 32 ലും സർക്കാർ ഉഷ്ണതരംഗം മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു.

Share this post

Leave a Comment