അതിതീവ്രമായി മാറിയ മോക്ക ചുഴലിക്കാറ്റ് കര കയറാൻ തുടങ്ങി. ചുഴലിക്കാറ്റ് കരകയറുമ്പോൾ ബംഗ്ലാദേശ് മ്യാൻമർ തീരങ്ങളെ കൂടുതലായി ബാധിക്കും. ഏകദേശം ഉച്ചയ്ക്ക് 12 മണിയോടെ കരകയറും എന്നാണ് പ്രവചനം. ബംഗ്ലാദേശിലെ കോക്ടര്‍ ബസാർ ജില്ലയിലെ ടെക്നാഫ്( Teknaf)ൽ കരകയറാനാണ് സാധ്യത.
കരകയറുമ്പോൾ കാറ്റിന്റെ വേഗത മണിക്കൂറിൽ 254 കിലോമീറ്റർ ആയിരിക്കും. കരകയറിയതിനുശേഷം ശക്തി കുറയും. ഈ സൂപ്പർ സൈക്ലോൺ( സൂപ്പർ cyclon ) കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകും.
ബംഗ്ലാദേശും മ്യാൻമറും റോഹിങ്ക്യൻ അഭയാർത്ഥികൾ ഉൾപ്പെടെയുള്ള 5 ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.
മോക്ക ചുഴലിക്കാറ്റ് അപകടകരമായ കൊടുങ്കാറ്റായി മാറുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) പശ്ചിമ ബംഗാളിലെ ദിഘയിൽ 8 ടീമുകളെയും 200 രക്ഷാപ്രവർത്തകരെയും വിന്യസിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാളിലെ ബഖാലി കടൽത്തീരത്ത് സിവിൽ ഡിഫൻസ് ടീമുകളെ വിന്യസിച്ചു.
പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലെ ബഖാലി കടൽത്തീരത്ത് ‘മോക്ക ‘ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുന്നതിനാൽ സിവിൽ ഡിഫൻസ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. പൊതുജനങ്ങളോടും വിനോദസഞ്ചാരികളോടും ജാഗ്രത പാലിക്കാനും ബീച്ചിൽ വരുന്നത് ഒഴിവാക്കാനും തുടർച്ചയായി മുന്നറിയിപ്പ് നൽകുന്നു.
മോക്ക ചുഴലിക്കാറ്റ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ചില സ്ഥലങ്ങളിൽ നേരിയതോ ശക്തമായതോ ആയ മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.