ഒമാനിൽ ചൂടു കൂടുന്നു ; താപനില 45 ഡിഗ്രി വരെ വരുമെന്ന് മുന്നറിയിപ്പ്

വരുന്ന രണ്ടു ദിവസങ്ങളിൽ ഒമാനിലെ പലഭാഗങ്ങളിലും താപനില 45 ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ്. തെക്കുവടക്ക് ബാത്‌ന ഗവർണറുകളിൽ ആയിരിക്കും ചൂട് കൂടുതൽ അനുഭവപ്പെടുക. പുറംജോലിക്കാരായ നിർമ്മാണ തൊഴിലാളികളെയാണ് ചൂട് കൂടുതൽ ബാധിക്കുന്നത്.

മധ്യാഹ്ന വിശ്രമവേള നേരത്തെ വേണമെന്ന് ജോലിക്കാരിൽ പലരും ആവശ്യപ്പെടുന്നത്. 12 30 മുതൽ 3 30 വരെയാണ് വിശ്രമവേളകൾ ഉണ്ടാവുക. സുഹാറില്‍ ഇന്നലെ 44 ഉം, സഹമില്‍ 43 ഉം ഡിഗ്രി ചൂട് രേഖപ്പെടുത്തി. ഈ വേനല്‍ക്കാലത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ചൂടാണിത്.

Leave a Comment